ഞാൻ : ഏയ്യ് അങ്ങനെ അല്ലടി 😅…. നീ കുറച്ചായില്ലേ ഒന്നു വിളിച്ചിട്ട്… അതോണ്ട് ചോദിച്ചതാ
നിയ : ഓ കുറെ നാൾ ആയല്ലേ….. Sry ഡാ ഞാൻ കുറച്ച് തിരക്കിൽ ആയിപോയി അതുകൊണ്ടാണ്…
ഞാൻ : ഏയ്യ് അതൊന്നും കുഴപ്പം ഇല്ല…. ഇങ്ങനെ ഇടക്ക് ഒന്നു വിളിച്ചാൽ മതി🌝
നിയ : ആടാ😂…. പിന്നെ നിന്നെ ഞാൻ വിളിക്കാതിരിക്കോ 🌝…. നീ എന്റെ മുത്തല്ലേ 😘
ഞാൻ : 😍luv u….
അവൾ : luve u 2…..
ഞാൻ : 😘🥰
അവൾ : പിന്നെന്തൊക്കെ ഉണ്ട്…. വിശേഷം പറ
കുറച്ച് നേരം അവനെ കുറിച് തീരെ പറയാതെ ആയപ്പോ എനിക്കൊരു സമാധാനം ആയി. അങ്ങനെ down ആയ എന്നെ ഒരു കാളിൽ ഏകദേശം 20 മിനിറ്റ് സംസാരിച്ചു അവൾ മാറ്റി എടുത്തു. അന്ന് ഹാപ്പി ആയി ഇരുന്നു
തിരിച്ചു വീട്ടിൽ എത്തി പണി ഒക്കെ കഴിഞ്ഞു ഫോൺ നോക്കി ഇരുന്നപ്പോൾ ഇവളുടെ മെസ്സേജ് വന്നു. കുറച്ച് നേരം എല്ലാം മറന്നു ചാറ്റ് ചെയ്തിരുന്നു. അങ്ങനെ ഇരുന്നപ്പോൾ ദാ വീണ്ടും അവന്റെ മാറ്റർ കേറി വന്നു
അവൾ : എടാ സായി ടെ birthday ക്ക് ഞാൻ എന്താടാ ഗിഫ്റ്റ് കൊടുക്കാ??
ഞാൻ : ehh
അവൾ : എന്താടാ?
ഞാൻ : ഒന്നുല്ല
അവൻ എന്തായാലും എനിക്ക് സ്പെഷ്യൽ ട്രീറ്റ് ഒക്കെ തെരുന്നത് അല്ലേ…. അപ്പൊ എന്തേലും കൊടുക്കണം
ഞാൻ : mm
അവൾ : ഒരു shirt വാങ്ങി കൊടുക്കാം. ബ്ലാക്ക് കളർ… അവന്റെ favourite കളർ ആണ് അത്. എന്റേം favourite കളറും അതന്നെ ആണ് 😂. ഞങ്ങൾ തമ്മിൽ എപ്പോഴും ഇങ്ങനെ… എന്തേലും ഒരു similarity ഉണ്ടാകും 😂
ഞാൻ : ആഹ്ഹ്
അത് പറഞ്ഞ് കുറച്ച് കഴിഞ്ഞപ്പോ അവൾ പോയി. പിന്നെ പാർവണ ഓൺലൈൻ വന്നു, കുറച്ച് നേരം അവളോട് സംസാരിച്ചു പിന്നെ കിടന്നു ഉറങ്ങി. പിറ്റേന്ന് കോളേജിൽ എത്തി ലഞ്ച് ബ്രേക്ക് ആയപ്പോ നിയ വിളിച്ചു….. വിശേഷം ഒക്കെ പറഞ്ഞു എനിക്ക് കുറച്ച് better ഫീലിംഗ് തോന്നി അവൾ പിന്നേം പോയി. അന്ന് രാത്രി നേരത്തെ ഇവൾ ഓൺലൈനിൽ വന്നു.