പക്ഷെ ഞാൻ അത് പുറത്ത് കാണിച്ചില്ല.
“എനിക്കറിയില്ലെടോ ” എന്ന് പറഞ്ഞു നിർത്തി. അവളുടെ അടുത്ത് ഇവൻ ആയിട്ടുള്ള കമ്പനി ഒന്നു വേണ്ടെന്നു പറയാൻ ആഗ്രഹം ഉണ്ട്. പക്ഷെ അങ്ങനെ പറയാൻ ഞാൻ ആരാണ്. എനിക്കെന്ത യോഗ്യത. ഓൺലൈനിൽ മാത്രം കുറച്ച് കാലം ആയി പരിജയം ഉള്ള ഒരാൾ അത്ര അല്ലേ ഒള്ളു. ഇവൻ ആണെങ്കിൽ ഇവൾ ആയിട്ട് ഏറ്റവും കൂടുതൽ ടൈം സ്പെൻഡ് ചെയ്യുന്ന ആളും. ആ എന്ധെലും ആകട്ടെ എന്ന് കരുതി. അന്ന് രാത്രി ഇവൾ കിടന്ന ശേഷം പാർവണ ഓൺലൈനിൽ വന്നു അവളും ഇവന്റെ birthday ഉടെ കാര്യം ഒക്കെ പറഞ്ഞു ട്രീറ്റ് ഉണ്ടെന്നൊക്കെ
ഞാൻ : ആ അവൾ പറഞ്ഞിരുന്നു
പാർവണ : ആ ആണ….ഇവർ ഇത്ര close ആയ സ്ഥിതിക്ക് അവൻ ഇവൾക്കായിട്ട് പ്രേത്യേകം ട്രീറ്റ് വല്ലോം വെച്ചിണ്ടാവും 😂
ഞാൻ : ഉണ്ടാവോ??
പാർവണ : ആവോ ചിലപ്പോ ഉണ്ടെങ്കിലോ 😂
ഞാൻ : mm
എനിക്കെന്തോ അവൾ കൂടെ അങ്ങനെ ഒക്കെ പറഞ്ഞപ്പോ എന്തോ അവളെ പതിയെ നഷ്ടപെടുന്ന പോലെ തോന്നി. ഇനി ഇവളെ എങ്ങാനും നഷ്ടപ്പെടുമോ??? ഏയ്യ്… ഞാൻ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ട് ആണ്. അവൾ എന്നെ് ഒരിക്കലും വിട്ടു പോകത്തില്ല. ഉറപ്പാണ്…. എനിക്ക് അവളെ വിശ്വാസം ആണ്…
പിറ്റേ ദിവസം എനിക്കെന്തോ ഇതൊക്കെ ആലോചിച്ചു മൂഡ് ഓഫ് ആയി ക്ലാസ്സിൽ ഇരിക്കുന്ന ടൈം ലഞ്ച് ബ്രേക്കിനു ഇവളുടെ കാൾ വന്നു. അതെനിക്കൊരു എനർജി തന്നു
ഞാൻ : ഹലോ
നിയ : ആടാ… ഫ്രീ ആണോ?
ഞാൻ : ആ ഫ്രീ ആണല്ലോ… എന്താ കാര്യം?
നിയ : ഒന്നുല്ലടാ ചുമ്മാ ഫ്രീ ആയപ്പോ നിന്നെ ഒന്നു വിളിക്കാന്ന് വിചാരിച്ചു…എന്താടാ എന്തേലും കാര്യം ഉണ്ടെങ്കിൽ മാത്രേ എനിക്ക് നിന്നെ വിളിക്കാൻ പാടുള്ളൂ?? 😒