ഇടക്ക് നിയ യെ കാൾ ചെയ്യുമ്പോ നൈറ്റ് ആണേൽ engaged ആയിരിക്കും രാവിലെ ആണേൽ അവൾ എടുത്തിട്ട് പിന്നെ വിളിക്കാം എന്ന് പറയും. നൈറ്റ് ഓൺലൈനിൽ വന്നാൽ “നിന്നെ കാണാൻ തോന്നുന്നു വീഡിയോ കാൾ ചെയ്യാം” എന്ന് പറഞ്ഞാൽ “ഇന്ന് ഇനി വയ്യട നമുക്ക് പിന്നെ ചെയ്യാം ” എന്ന് പറയും. ഡെയിലി ചാറ്റ് ഉണ്ടെങ്കിലും വളരെ കുറവ് ആയിരുന്നു സംസാരം ഒക്കെ.
Tired ആണ് കിടക്കാൻ പോവാണ് ഗുഡ് ന്യ്റ്റ് എന്ന് പറഞ് പോയവളെ വീണ്ടും കാണാം ഓൺലൈനിൽ. പിറ്റേ ദിവസം അതെ പറ്റി ചോദിച്ചാൽ
നിയ : അത് sai ടെ അടുത്ത് സംസാരിക്കാർന്നെടാ അവൻ അപ്പോഴാണ് ഓൺലൈനിൽ വന്നത് 😂
ഞാൻ : mm
നിയ : ഇവൻ എന്റെ കൂടെ +2 ന് പഠിച്ച ഒരു ഫ്രണ്ടിന്റെ ഫ്രണ്ട് ആണ്. അവനോട് ഇവനെ പറ്റി ചോദിച്ചപ്പോ നല്ല അഭിപ്രായം ആണ് പറഞ്ഞത് 🌝
ഞാൻ : aahno
നിയ : ആടാ. പിന്നെ ഇവന്റെ birthday വരുന്നുണ്ട്. എല്ലാർക്കും treat ഉണ്ടാകും. ഞാൻ treat ചോദിച്ചപ്പോ എനിക്ക് എന്തോ സ്പെഷ്യൽ treat ഉണ്ടെന്ന പറഞ്ഞെ 😂. എന്താണെന്നു ആർക്കറിയാം
ഞാൻ : വല്ല ഗിഫ്റ്റ് ആവും
നിയ് : ആവോ… അതായിരിക്കാൻ സാധ്യത ഇല്ല. ഇവൻ എനിക്ക് എപ്പോഴും ഗിഫ്റ്റ് ഒക്കെ തരാറ് ഉള്ളതാണ്… സ്പെഷ്യൽ treat എന്ന് പറഞ്ഞു വീണ്ടും അത് തന്നെ തെരുവോ. നിനക്കെന്താ തോന്നുന്നേ…. എന്തായിരിക്കും നിനക്ക് തോന്നുന്നത്… നീ പറ 😂
എന്റെ കാമുകിടെ സ്ഥാനത്ത് ഉള്ള ഒരുത്തിക്ക് ഒരു കാൽ കാശിന്റെ സാധനം ചിലവാക്കിയിട്ടില്ല ഞാൻ… ആ അവൾക്ക് അവൻ എപ്പോഴും ഗിഫ്റ്റ് വാങ്ങി കൊടുക്കാറുണ്ട് എന്ന് കേട്ടപ്പോ ആകെ down ആയി. ആ അവൻ അവൾക്ക് സ്പെഷ്യൽ treat കൊടുക്കുന്നുണ്ടെന്നു കേട്ട് അതെന്താ എന്ന് പറയാൻ അവൾ എന്നോട് ആവശ്യപ്പെട്ടപ്പോ എനിക്കാകെ ദേഷ്യം വന്നു.