ഞാൻ : ahh ok ok
ഇത്ര ഒക്കെ കേട്ടിട്ട് ഞാൻ ഇതിൽ കൂടുതൽ എന്ത് പറയാൻ ആണ് 🙂
ഞാൻ ഒറ്റ വാക്കിൽ റിപ്ലൈ കൊടുക്കുന്ന കണ്ടിട്ട് അവൾ എന്നോട് ചോദിച്ചു
അവൾ : എന്താടാ, എന്ത് പറ്റി നിനക്ക്
ഞാൻ : ഏയ്യ് ഒന്നുല്ലല്ലോ
അവൾ : ഏയ്യ്… എന്തോ ഉണ്ട്
ഞാൻ : ഇല്ലെടോ
അവൾ : ഏയ്യ്… നിന്റെ ചാറ്റിൽ ചെറിയ മാറ്റം വന്നാൽ ഞാൻ അറിയും. എനിക്ക് അറിയാവുന്നത് അല്ലേ നിന്നെ… പറ
ഞാൻ : ഒന്നുല്ലടോ 😂 (🙂)
അവൾ : ആണോ… എന്നാൽ ok. എടാ ഞാൻ പോക്കോട്ടെ… നല്ല tired ആണ്
ഞാൻ : ആടി ok
സാധാരണ അവൾ ആയിട്ട് സംസാരിച്ചു കഴിയുമ്പോ ഹാപ്പി ആയി റിട്ടേൺ അടിക്കാറുള്ള ഞാൻ ഇന്ന് നേരെ opposite ആയിരുന്നു 🙂
അന്ന് രാത്രി എനിക്ക് ശെരിക്ക് ഉറങ്ങാൻ പോലും പറ്റിയില്ല. ഒരുമാതിരി ഫീലിംഗ് ആയിരുന്നു. അടുത്ത ദിവസം അവളുടെ ഫ്രണ്ട് പാർവന മെസ്സേജ് അയച്ചപ്പോഴും ഈ കാര്യം പറഞ്ഞു. അവർ നല്ല ഫ്രണ്ട്‌സ് ആണെന്നും ഏത് സമയവും ഒരുമിച്ചാണ് ഉണ്ടാവുക എന്നും ഒക്കെ
പാർവണ : ഇവൾ ക്ലാസ്സ് കട്ട് ആക്കി എന്നെകൊണ്ടും കട്ട് ചെയ്യിച്ചു അവൻ വിളിക്കുമ്പോൾ അവന്റെ കൂടെ കാന്റീൻ ഇലേക്ക് പോകും. അവിടെ ഇരുന്നു 2 ഉം കൂടെ നല്ല സംസാരം ആയിരിക്കും എന്നെ മൈൻഡ് പോലും ചെയ്യത്തില്ല 😂
ഞാൻ : ആണോ
പാർവന : അതേടാ…. അവൻ ആൾ nice ആണ് സംസാരം ഒക്കെ. ഒരു പെർഫെക്ട് gentlement ആണ് അവൻ. ആരോട് ഏത് സമയത്ത് എങ്ങനെ പെരുമാറണം എന്ന് അവനറിയാം. എല്ലാവരോടും പെട്ടെന്ന് കമ്പനി ആവും. പെട്ടെന്ന് ഇഷ്ടം ആവുന്ന ടൈപ്പ് ആണ്. പിന്നെ കോളേജിൽ മുഴുവൻ ഫേമസും ആണ്. അടി ആണേൽ അടി മര്യാദ ആണേൽ മര്യാദ