അവർ എല്ലാവരും കുളിച്ച് ഷോപ്പിങ് ന് പോകാൻ റെഡി ആയി. ഗൗൺ ഇട്ടു നോക്കുന്നത് അടുത്ത ദിവസത്തേക്ക് മാറ്റി.
വൈകാതെ അവർ മാളിൽ എത്തി
അച്ചു : രാജീവേട്ടൻ എപ്പോ എത്തും? വരാം എന്ന് പറഞ്ഞ ടൈം ഒക്കെ കഴിഞ്ഞല്ലോ.
നീതു : ഞാൻ വിളിച്ചു നോക്കാം…
അഭി : ഏയ് വേണ്ട നൂറ് ആയുസ്സ… ധാ വരുന്നു….
രാജീവ് കൈ വീശികാണിച്ചു അവരുടെ അടുത്തേക്ക് വന്നു.
രാജീവ് : എന്തായി.. ഷോപ്പിങ് ഒക്കെ കഴിഞ്ഞോ?
അഭി : ഹാ.. ഒരുവിധം..
നീതു : ഇവന്മാരെ കണ്ടു പഠിക്കു മനുഷ്യ.. വീട്ടിലുള്ള എല്ലാവർക്കും വേണ്ടി ഇവർ എന്തെങ്കിലും ഒക്കെ വാങ്ങിട്ടുണ്ട്.. നിങ്ങൾ എനിക്ക് വേണ്ടി ഒന്നും വാങ്ങി തരുന്നില്ലല്ലോ???
രാജീവ് : ഓഹ് പിന്നെ… ആവശ്യത്തിന് വാങ്ങി തരാറൊക്കെ ഉണ്ട്… എടാ നമുക്ക് എന്തെങ്കിലും കഴിച്ചല്ലോ? എനിക്ക് വിശക്കുന്നുണ്ട്.
അഭി : ശരിയാ.. എനിക്കും വിശക്കുന്നുണ്ട്..
നീതു : ഓഹ് എനിക്ക് കാര്യം ആയി വിശക്കുന്നില്ല.
അച്ചു : എനിക്കും. നിങ്ങൾ എന്തേലും സനാക്സ് കഴിക്കു. ഞാനും ചേച്ചിയും ഒന്ന് രണ്ടു സാധനങ്ങൾ കൂടി വാങ്ങിയിട്ട് വരാം.
രാജീവ് : ഓക്കേ.. അഭി വാടാ….
രാജീവും അഭിയും ഫുഡ് കഴിക്കാൻ പോയി.
നീതു : ഇനി നിനക്ക് എന്താ വാങ്ങാൻ ഉള്ളത്?
അച്ചു : എനിക്കല്ല… ചേച്ചിക്കു വേണ്ടിയാ!
നീതു : എനിക്കോ? വേണ്ട വേണ്ട… ഇപ്പൊ തന്നെ നിങ്ങളുടെ ഗിഫ്റ്റ് കൂടുതലാ…
അച്ചു : ഏയ്… അത് ഞങൾ രണ്ടാളും കൂടി വാങ്ങി തന്നതല്ലേ… ഇത് പേർസണൽ ഗിഫ്റ്റ്.
നീതു : പേർസണൽ? എന്ത് പേർസണൽ?? അങ്ങനത്തെ ഗിഫ്റ്റ് ഒന്നും വേണ്ട!