‘സീരിയസ്‌ലി, ഇല്ല’
‘ഒരു നല്ല ശരീരം ഉണ്ടാക്കുന്നത് സ്വന്തം കോൺഫിഡൻസ് ലെവൽ കൂട്ടാനും കൂടി ആണെന്ന് കരുതിക്കോ. ഐ ലവ് മൈ സെൽഫ് മോർ ധാൻ എനിയ്ത്തിങ്’
‘അങ്ങനെ ഉണ്ടോ?’
‘പിന്നെ. നമ്മൾ ഒരു സദസ്സിൽ നല്ല ഡ്രസ്സ് എല്ലാം ഇട്ടു നിൽക്കുമ്പോൾ, ഈ പൂരത്തിന് നിർത്തുന്ന ആന നിൽകുന്നപോലെ. നോക്കാത്തവർ ആരും ഉണ്ടാവില്ല. അപ്പോൾ ഞാൻ എന്ത് ചെയ്യും! നൈസ് ആയി എല്ലാത്തിനേം അവോയ്ഡ് ചെയ്തു നടക്കും, എന്റെ എക്സ് ഹസ്ബന്റിനേ പോലും.
കോർട്ടിൽ എന്നെ കണ്ടു വെള്ളം ഇറക്കി നിൽക്കുന്ന കാഴ്ച ഇന്നും എന്റെ മനസ്സിൽ ഉണ്ട് മോനെ. ഇപ്പോൾ കാണുന്നത്പോലൊന്നും ആയിരുന്നില്ല മുമ്പ് ഞാൻ, വളരെ സ്‌കെൽട്ട്. അതുകൊണ്ടു പറഞ്ഞതാണ്’
‘ശരിയായിരിക്കാം, ബട്ട് പൂരത്തിന് അണിയിച്ചു നിർത്തുന്ന ആനയെ എനിക്ക് ഇഷ്ടമില്ല. എനിക്ക് കാട്ടിലെ വിശാലതയിൽ വിഹരിക്കുന്ന ആനയെ ആണ് ഇഷ്ടം. മനുഷ്യൻ അടിമയാകാത്ത സ്വതന്ത്ര ജീവിയെ.’
അതിനു അവൾ മറുപടി ഒന്നും പറയാതെ എന്നെ നോക്കി ചിരിച്ചു. ആ തിളക്കത്തിലേക്ക് അതികം നോക്കി നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല.
‘എഡോ പെരുമാളേ, ഒരു ബോട്ടിൽ കൂടി എടുക്കട്ടേ?’
‘പിന്നെ. താൻ എടുത്തോ, എനിക്ക് വേണെങ്കിൽ ഞാൻ വാങ്ങിക്കൊണ്ടു. ടാസ്മാക്ക് ഇവടെ അടുത്തുണ്ട്.’
‘ഓ, എല്ലാം നോക്കി വച്ചിട്ടുണ്ട് അപ്പോൾ’ അവൾ ഫ്രിഡ്ജ് തുറന്ന്, ബിയർ എടുത്തു.
‘ഡോ, ഇതിൽ ഇനിയും നാല് ബോട്ടിലിൽ ഉണ്ട്.’
‘എനിക്ക് ഒന്ന് എടുത്തോ.’
‘പിന്നെ താൻ തന്നെ കുറിച്ച് പറഞ്ഞില്ലാലോ!’
‘എനിക്ക് നേച്ചർ ഒരുപാട് പിടിക്കും, പെറ്റ്സ്, മ്യൂസിക്, വൈഫ്, എന്റെ കുട്ടികൾ, അമ്മ, അച്ഛൻ ഇതൊക്കെ എന്റെ വീക്ക്നസ് ആണ്.’