‘താൻ എന്താ ഒറ്റക്ക്?’
‘കൂടെ കൂട്ടാൻ ആളില്ലാത്തോണ്ട്, എനിക്ക് ഇടക്ക് ഇങ്ങനെ വീട്ടിൽ നിന്നും മാറി നിൽക്കണം, ലാസ്റ്റ് മന്ത് നീലേശ്വരം ആയിരുന്നു. ഇങ്ങനെ ഈ തണുപ്പിൽ വന്നു രണ്ടെണ്ണം അടിച്ചു ഗസൽ കേട്ട് ഈ മൂടൽ മഞ്ഞും കണ്ടിരിക്കണം എന്ന് തോന്നി’
‘ഞാൻ പറഞ്ഞില്ലേ എന്റെ ഫെയിൽഡ് മരാജിനെ കുറിച്ച്. നഷ്ടങ്ങൾ മാത്രം നടന്ന ഒരു വെഡിങ്. ഉപ്പാന്റെ പൈസ, എന്റെ ലൈഫ്, മക്കളുടെ ലൈഫ്. പത്തൊമ്പതു വയസ്സിൽ നടന്ന കല്യാണം. ഈ ഊട്ടിയിൽ ഒരിക്കൽ ഞങ്ങൾ വന്നപ്പോളാണ് ഞാൻ കൺസീവ് ആയെന്നു അറിയുന്നത്. ഇരുമ്പത്തൊന്നാം വയസ്സിൽ ഇരട്ടക്കുട്ടികളുടെ അമ്മ! കേൾക്കാൻ നല്ല രസം ഉണ്ടല്ലേ?’
‘ഇല്ലാ, എനിക്ക് അങ്ങനെ തോന്നിയില്ല, നോർമൽ അല്ലെ അതെല്ലാം. പിന്നെ അത് നിങ്ങളുടെ റിലീജിയണിന്റെ ഭാഗം അല്ലെ ഏർലി മാരേജ്. മുമ്പെല്ലാം പതിനഞ്ചും പതിനാറും ആയിരുന്നില്ലേ. ഓരോ വർഷം കഴിയുമ്പോളും എല്ലാം മാറിക്കൊണ്ടിരിക്കാണ്.’
‘മാറട്ടെ, ഇനി വരുന്ന ജെനെറേഷൻസ് രക്ഷപെടട്ടെ!’
‘അല്ലാ, ഞാൻ ചോദിക്കാൻ പാടില്ല. എന്നാലും ചോദിക്കാണ് പറയാൻ പറ്റുമെങ്കിൽ പറഞ്ഞാൽ മതി. ചെറിയ വയസ്സിൽ കല്യാണം നടന്നതാണോ പ്രോബ്ലം?’
ഇഷ ഒന്ന് ചിരിച്ചുകൊണ്ട് എന്നെ നോക്കി തലയിൽ കൈവച്ചു,
‘സെക്സ്, ഈ റഫ് സെക്സ് എന്നെല്ലാം കേട്ടിട്ടുണ്ടോ? വളരെ ബ്രൂട്ടൽ ആയി സെക്സ് പാർട്ണറെ വേദനിപ്പിച്ചുകൊണ്ടു സുഖം കണ്ടെത്തുന്നു ഒരു സൈക്കിക്ക് സെക്ക്സ് വേ!’
‘പിന്നെ എന്താ കേൾക്കാതെ?’
‘അതായിരുന്നു. ആദ്യം കൺസീവ് ആകുന്ന വരെ ഞാൻ കരുതി ഈ സെക്സ് എന്നാൽ ഇങ്ങനെ ആണെന്ന്, വായിച്ചുള്ളതും അരിഞ്ഞതും ആവില്ലലോ റിയൽ ലൈഫിൽ. പിന്നെ പിന്നെ എനിക്കതു സഹിക്കാവുന്നതിലും അതികം ആയി. പോസ്റ്റ് പർറ്റോം സിൻഡ്രോം പ്രെഗ്നൻസിക്ക് ശേഷം ഉണ്ടായിരുന്നു.