‘നമ്മൾ ഈ യാത്ര ഒരുമിച്ചല്ലേ തുടങ്ങിയത്?’
‘മനസിലായില്ല.’
‘തൃശൂർ ബസ്സ് സ്റ്റാൻഡിൽ വെച്ചു താൻ എടുത്തു കഴിച്ച ടീ എന്റെ ആയിരുന്നു. ഞാൻ ഒരു കാൾ വന്നു എടുത്തു സംസാരിച്ചതാ, തിരിഞ്ഞു നോക്കിയപ്പോൾ താൻ എടുത്തു കുടിക്കുന്നു. ബസ്സിൽ ഇരുന്നപ്പോൾ അതെ ബസ്സിൽ താൻ. കോട്ടജ് എടുത്തപ്പോൾ അവിടെയും താൻ. സ്പിരിച്വലി ഇൻസിഡന്റ്സ് നോക്കിയാൽ സംത്തിങ് കണക്റ്റഡ്.’
‘ടീ ഷോപ്പിൽ ഞാൻ അറിയാതെ കഴിച്ചതാ, നല്ല തിരക്ക് ഉണ്ടായിരുന്നല്ലോ. മൈ മിസ്റ്റേക്ക്!’
‘ നോ പ്രോബ്ലം. ഇത് ഇന്ററസ്റ്റിങ് അല്ലെ!’
‘ആണോ, അറിയില്ല. താൻ അപ്പോൾ ബിയർ പൊട്ടിക്.’
‘യെസ്, പിന്നെ താൻ അമ്മ പയ്യൻ ആണല്ലേ!’
ഞാൻ ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തത്. അവൾ ബിയർ പൊട്ടിച്ചു,
‘ചിയേർസ്’ ഒരു സിപ്പ് വലിച്ചുകൊണ്ടു.
‘ചിയേർസ്’
‘എങ്ങനെ അമ്മ പയ്യൻ ആണെന്ന് മനസിലായി?’
‘ഞാൻ നിങ്ങൾ കോൾ ചെയ്യുന്നത് കേട്ടിരുന്നു. സോറി, ഒളിഞ്ഞു കേട്ടതല്ല. താൻ സംസാരിക്കുന്നതു രണ്ടു വീട് അപ്പുറം നിന്നാലും കേൾക്കാം.’
‘റെയിഞ്ചു ഇഷ്യൂ ആയോണ്ട്,’
‘ഒകായ്, മാരീഡ് ആണല്ലേ’
‘അതെ, ഒരു മകൻ ഉണ്ട്’
‘താനോ?’
‘ഒരു ഫെയിൽഡ് മാരീഡ് ആണ്. അത് വിട്. പിന്നെ താൻ എന്താ ചെയ്യുന്നേ?’
‘ഞാൻ ഒരു കണ്ടന്റ് റൈറ്റർ ആണ്. നിങ്ങൾ ആദ്യം ആയിട്ടാണോ ഊട്ടി വരുന്നേ? ഒറ്റയ്ക്ക്!’
ഇഷ ഒരു സിപ്പ് വലിച്ചുകൊണ്ടു,
‘ഞാൻ ആക്ച്വലി ദുബായിൽ നിന്നും വരുന്ന വരവാണ്. വീട്ടിൽ അറിയിച്ചിട്ടില്ല വരുന്ന കാര്യം. അവിടെ ഒരു ചെറിയ ഡോക്ടർ ആണ്.’
‘ആഹാ, ഇതെന്താ അപ്പോൾ ഒറ്റക്ക്?’
‘കൂടെ വരൻ ആളില്ലതോണ്ട്’