‘സ്ഥലം പറയതോണ്ടാണോ കയറി പോയത്?’ ‘നൊപ്, സംസാരിക്കാൻ ഇന്റെരെസ്റ്റ് അല്ലാത്തോണ്ട്. എന്നാൽ പോയി സമദാനായി ഞാൻ ഇതൊന്നു കഴിച്ചോട്ടെ?’ ‘അതെ പറയാൻ പറ്റാത്തൊണ്ടാണ്.’ ‘ഒകായ്’ ‘എന്താണെന്നു ചോദിക്ക് ? അറിയണ്ടേ’ ‘വേണ്ട’ ‘അതെ ഞാൻ വന്നത് വീട്ടിൽ അറിഞ്ഞിട്ടില്ല.
അതോണ്ടാ.’ ‘ഉം’ ‘അപ്പോൾ കമ്പനിക്ക് വിളിക്കണില്ലേ?’ ‘കേറി പോരെ’ വിളിച്ചെങ്കിലും ഒരു പേടി, അറിയാത്ത ഒരുവളെ വീട്ടിൽ കയറ്റാൻ. ഒരു അന്യ പുരുഷന്റെ മുറിയിലേക്ക് ആണെങ്കിൽ പോലും ഒരു സ്ത്രീക്ക് സ്വതന്ത്രമായി കയറി ചെല്ലാവുന്നതാണ്. ബേസിക്കലി പുരുഷന് സ്ത്രീകളെക്കാൾ ഭയം ഉണ്ടെന്നതാണ് സാരം!
ഞാൻ റൂമിൽ കയറി ബെഡിൽ ഇരുന്നു. അവൾ കുറച്ചു നേരം കഴിഞ്ഞാണ് റൂമിൽ എത്തിയത്. വരുമ്പോൾ ഒരു സ്കൈ ബ്ലൂ കോട്ടൺ കുർത്തയും ഡാർക്ക് ഗ്രീൻ സ്കേര്ട്ടുമാണ് ധരിച്ചിരുന്നത്. അവളുടെ മുടിയിഴകൾ ഹിജാബ് ധരിക്കാത്തതുകൊണ്ടു അവളുടെ മുഖത്തേക്ക് വീഴാൻ തുടങ്ങി. അവളുടെ കയ്യിൽ ഒരു ബോക്സ് ഉണ്ട്.
‘ഇതെന്താ?’
‘ഈന്തപഴം, ടച്ചിങ്‌സ്!’
‘നല്ല ബെസ്റ്റ് ടച്ചിങ്‌സ്, കുട്ടിക്ക് ഈ മദ്യപാനത്തിനെ കുറിച്ച് വലിയ ധാരണ ഇല്ലാലെ!’
‘ഞാൻ ഒരു പ്രൊ ഒന്നും അല്ല ബ്രോ! ഇടക്ക് ഒന്നോ രണ്ടോ ബിയർ കഴിക്കും’
‘പിന്നെ എന്താ പേര്, സ്ഥലം എവിടാ?’
‘പേര് ശരിക്കുള്ള പേര് വേണോ, ഫേക്ക് വേണോ?’
‘ഏതായാലും എനിക്ക് എന്താ? ഞാൻ എന്റെ പേര് പെരുമാൾ എന്നല്ലേ പറഞ്ഞത്!’
‘ഇഷ, സ്ഥലം മലപ്പുറം. എഡോ എനിക്ക് ഒരു പ്രോബ്ലം ഉണ്ട്. ഞാൻ അടിച്ചു കഴിഞ്ഞാൽ ഒരുപാട് സംസാരിക്കും’
‘അതിനെന്താ? പരസ്പരം ഒരുപാട് സംസാരിക്കാൻ മദ്ധ്യം ഒരു കാരണം ആണെങ്കിൽ അത് നല്ലതല്ലേ. പിന്നെ എന്റെ കൂടെ ഇരുന്നു കഴിക്കുമ്പോൾ പ്രോബ്ലം ഒന്നും ഇല്ലേ? ഒരു അൺനൗൺ പേഴ്സൺ!’