ഞാൻ അവളെ രണ്ടു കൈകളാൽ കെട്ടിപിടിച്ചുകൊണ്ടു പുറത്തു തട്ടി ഒരു താരാട്ടു പാട്ട് മൂളി അവളെ ഉറക്കി. എപ്പോളോ ഞാനും ഉറങ്ങിപ്പോയി.
സ്വർഗം കീഴടക്കിയവനെപോലെ ഞാൻ അവളെ എന്റെ മാറിൽ കിടത്തിയുറക്കി.
നേരം വെളുത്തു കോട്ടേജ് ഓണറുടെ വിളി കേട്ടാണ് ഉണർന്നത്. കണ്ണ് തുറന്ന് നോക്കിയപ്പോൾ ഇഷയെ അവിടെ എങ്ങും കണ്ടിരുന്നില്ല. ഞാൻ എഴുന്നേറ്റു പുറകു വശത്തു ചെന്നു നോക്കി, തലേ ദിവസം കുടിച്ചവസാനിപ്പിക്കാത്ത ബിയർ ബോട്ടിലുകൾ അവിടെ ഇരിക്കുന്നുണ്ട്.
ഞാൻ മതില് ചാടി ഇഷയുടെ കോട്ടേജിനു മുന്നിലെത്തി വിളിച്ചു. ആരും വന്നു വാതിൽ തുറന്നില്ല. തിരിച്ചു എന്റെ കോട്ടേജിലേക്കെത്തി എല്ലായിടത്തും നോക്കി അവൾ കൊണ്ട് വന്ന ഈത്തപഴങ്ങൾ ഇരിക്കുന്നുണ്ട്. ഞാൻ വാതിൽ തുറന്ന് കോട്ടേജ് ഓണറുടെ അടുത്തേക്ക് ചെന്നു.
‘അണ്ണാ അപ്പുറത്തെ കോട്ടേജിലെ പൊണ്ണ് ?’
‘അവര് ഏർലി മോർണിംഗ് പോയിട്ടാ? എന്നാ?’
‘നത്തിങ്.’
ആ ഷോക്കിൽ പിന്നീട് അയാൾ പറഞ്ഞതൊന്നും കേൾക്കാൻ എനിക്ക് മനസ്സ് വന്നില്ല. ഞാനേതോ പൊട്ടിയ പട്ടം പോലെ പലയിടങ്ങളിലും ആ ഒരുവൾക്കായുള്ള തിരച്ചിൽ നടത്തിക്കൊണ്ടിരുന്നു. നാളുകൾ, ആഴ്ചകൾ, മാസങ്ങൾ, വർഷങ്ങൾ… ഋതുക്കൾ മാറി മാറി വന്നു. ഒടുവിൽ ഇപ്പോൾ ഇവിടെ…
ട്രെയിനിൽ വിന്ഡോ സൈഡിലെ കാറ്റിൽ മഴത്തുള്ളികൾ ചേർന്ന് എന്റെ മുഖത്തു പതിയാൻ തുടങ്ങി. ഭൂതകാലത്തേക്കുള്ള തിരിഞ്ഞു നോട്ടത്തിൽ നിന്നു വർത്തമാനകാലത്തേക്ക് എത്തി നിൽക്കുന്നു. ഫോൺ റിങ് ചെയ്യുന്നു. എടുത്തു നോക്കിയപ്പോൾ നജീബാണ്.
(തുടരും)