യാത്ര! രണ്ടോ മൂന്നോ നാലോ ദിവസങ്ങൾ നീളുന്ന യാത്ര. എന്തിന്, എവിടേക്ക് ഒന്നും ചിന്തിക്കാതെ ചലക്കുടി ട്രാൻസ്‌പോർട് ബസ്സ് സ്റ്റാൻഡിൽ ചെന്ന് നിൽക്കും. ഇഷ്ടപ്പെട്ട ബസ്സ്, കണ്ടാൽ പാവം തോന്നുന്ന കണ്ടക്ടർ ഇങ്ങനെ എന്തെങ്കിലും കാരണം നോക്കി ഏതെങ്കിലും ഒരു ബസ്സിൽ കയറി പോകും.
കൂടുതലും വെള്ളിയാഴ്ചയാവും പോവുക. അപ്പോൾ ശനിയും സൺഡേയും സ്റ്റേ ചെയ്യാനായി കിട്ടും. ചാലക്കുടിയിൽ നിന്ന് തൃശ്ശൂർക്ക് കയറി, അവിടെ നിന്നും പൊള്ളാച്ചി. ഒടുവിൽ ഊട്ടി ! വൈകുന്നേരം ഊട്ടിയിലേക്ക് ചുരം കയറുമ്പോൾ പുറത്തെ കോടമഞ്ഞിൽ അകത്തുള്ള യാത്രക്കാർ നിഴലുകളിൽ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായി തോന്നി. ഊട്ടി ബസ്സ് സ്റ്റാൻഡിൽ ചെന്ന് ഇറങ്ങിയപ്പോളാണ് ഒരുവളെ ശ്രെദ്ധിച്ചതു. അവളും ഞാനും റെഡ് ട്രാവെൽ ബാഗ് ആയിരുന്നു ഇട്ടിരുന്നത്, അതുകൊണ്ടു തന്നെ അവസാനം ഇറങ്ങിയ ഞങ്ങൾ ഒന്ന് പരസ്പരം നോക്കി.
ഞങ്ങൾ രണ്ടുപേരും രണ്ടു ദിശകളിലേക്കാണ് പോയത് . എനിക്ക് ഒരു ഹോട്ടൽ മുറിയിൽ താമസിക്കാൻ ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് കോട്ടേജ് തപ്പി ഇറങ്ങി. പല സ്ഥലത്തും കയറി ഇറങ്ങി. ഒടുവിൽ ഊട്ടി ഹെറിറ്റെജ് വ്യുവിന് അടുത്ത് ഒരു ചെറിയ വീടെടുത്തു . അത് ഒരു ചെറിയ കുന്നിന്റെ ചെരിവിലായിരുന്നു , ആ വരിയിൽ തന്നെ വേറെയും വീടുകൾ ഉണ്ട്. ഞാൻ വീട്ടിൽ കയറി, വളരെ നീറ്റ് ആണ് ഉൾവശം, കുക്ക് ചെയ്യുന്നവർക്ക് കുക്ക് ചെയ്യാം, മദ്യപിക്കുന്നവർക്ക് അതും .
എന്റെ ബാഗിൽ ആറു ടിൻ ബിയർ ഉണ്ടായിരുന്നു. ഞാൻ അതെടുത്തു അവിടെ ഉണ്ടായിരുന്നു ചെറിയ ഫ്രിഡ്ജിലേക്ക് വച്ചു. ഞാൻ ഡ്രസ്സിനു ഉള്ളിൽ നിന്നും പുറത്തു വന്നു കുളിക്കാൻ കയറി .