നീ പറഞ്ഞ ആ ഒരു അട്ട്രാക്ഷൻ ഇല്ലേ, അത് എനിക്കും തോന്നിയിരുന്നു. ബസ്സിൽ നിന്നു നമ്മൾ അവസാനം ഇറങ്ങുമ്പോൾ മാസ്ക് വെച്ചു ഹിജാബ് ഇട്ടു ആ റെഡ് കളർ ട്രാവെല്ലിങ് ബാഗ് ഇട്ട പെൺകുട്ടിയെ ഞാനും ശ്രദ്ധിച്ചിരുന്നു. ഇഷ്ടപെട്ട ഒന്നിനെ നഷ്ടപ്പെടുത്താൻ നാളെ നേരം വെളുക്കുമ്പോൾ എന്റെ മനസ്സ് സമ്മതിക്കോ? ഒരു സെക്സ് മാത്രം ആണെങ്കിൽ ഇതിനിടം നമ്മൾ അവിടെ എത്തുമായിരുന്നു. എന്റെ മനസ്സ് ഈ ചിന്തകൾക്ക് പുറകിലാണ് ഇഷ.’
‘നമ്മൾ നാളെ പിരിയും എന്ന് ആരു പറഞ്ഞു? ഈ ഊട്ടിയും ഇവിടത്തെ ഈ വീടും ഉള്ളപ്പോൾ നമ്മൾ ഇവിടെ ഒളിച്ചോടിയെത്തും. നീയും ഞാനും പിന്നെ…’
‘നമ്മൾ എങ്ങനെ സംസാരിക്കും?’
‘ഫോൺ നമ്പർ വേണ്ട. നിന്റെ ഇൻസ്റ്റാ ഐഡി പറ. ഒരു നിമിത്തം നമ്മൾ തമ്മിൽ കൂടികാണാൻ ഇടയായാൽ പിന്നെ, പിന്നെ ഒരിക്കലും ഞാൻ നിന്നെ വിട്ടു പോകില്ല. ബിലീവ് മി. എന്റെ വാക്കാണ് ഇത്. ഞാൻ ഒരു പ്രോമിസും ഒരാൾക്കും കൊടുക്കാറില്ല. ബട്ട് നിനക്ക് ഈ പ്രോമിസ്സ് ഞാൻ തരുന്നുണ്ടേൽ ഞാൻ മരിച്ചാലും ഇത് മാറില്ല. ബട്ട് നമ്മൾ തമ്മിൽ കാണാൻ ഒരു നിമിത്തം ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. നിനക്കും തോന്നുന്നില്ലേ അത്. പിന്നെ ഒന്നുടെ നീ കേട്ടോ.
എന്റെ ജീവിതത്തിൽ എനിക്കിനി ഒരു പാർട്ണർ ഉണ്ടാവില്ല. അത് വേറെ ഒന്നുംകൊണ്ടല്ല, ഞാൻ മാറി ഇപ്പോളത്തെ ഞാൻ ആയതു എന്റെ അനുഭവംകൊണ്ടാണ്. ഈ ചൂട് വെള്ളത്തിൽ വീണ പൂച്ച എന്നെല്ലാം പറയില്ലേ. അത് തന്നെ. ഞാൻ ആഗ്രഹിച്ച ഒന്നുണ്ട് എനിക്കുള്ളത് എന്റെ കയ്യിൽ വന്നു ചേരും, അത് സ്വീകരിക്കണോ വേണോ എന്ന് തീരുമാനിക്കാനുള്ള കഴിവ് എനിക്ക് ഉണ്ടെന്നാണ് എന്റെ വിശ്വാസം.