‘ആളെവിടെ?’
‘റാം..ദേ.. കാലിലാണ്.’ അവനും ഡോക്ടറും എന്നെ നോക്കി.
ഡോക്ടർ എന്നെ ഒന്ന് നോക്കി. പിന്നീട് മരുന്ന് നോക്കികൊണ്ട്,
‘വേദനയുണ്ടോ?’
‘ഇല്ല.’
‘നജീബെ അയാളോട് എന്റെ കൺസൾട്ടിങ് റൂമിൽ ഇരിക്കാൻ പറ.’
‘റാം, നീ അവിടെ ഇരിക്ക്. ഡോക്ടറെ ഉമ്മ ഇല്ലേ ഇവിടെ?’
‘അകത്തുണ്ട്’
‘ഞാൻ കണ്ടിട്ട് വരാം.’
ഞാൻ റൂമിലേക്ക് കയറി അവിടെ ഉണ്ടായിരുന്ന ഒരു ചുവപ്പു പ്ലാസ്റ്റിക് കസേരയിൽ ഇരുന്നു. അൽപ്പം കഴിഞ്ഞപ്പോൾ ഡോക്ടർ അടുത്തേക്ക് വന്നു.
‘മുറിവ് നോക്കട്ടെ?’ അവർ ശബ്‌ദം ഇടറിക്കൊണ്ടാണ് എന്നോട് പറഞ്ഞത്.
‘ഞാൻ മുണ്ടു കുറച്ചു മാറ്റിക്കൊണ്ട് മുറിവ് കാണിച്ചു കൊടുത്തു.’
‘വേറെ… വേറെ മുറിവുണ്ടോ?’ അവർ എന്റെ കാൽക്കൽ മുട്ട് കുത്തി എന്റെ കാലിലെ മുറിവിൽ ഒരു വിരൽ കൊണ്ട് തൊട്ടു ചോദിച്ചു.
‘എല്ലാ മുറിവിനും ഡോക്ടർക്ക് മരുന്ന് വാക്കാണ് പറ്റോ?’ എനിക്കതല്ലാതെ വേറെ ഒന്നും ചോദിക്കാൻ തോന്നിയില്ല. ഞാൻ ആ മുറിയിൽ നിന്നും ഇറങ്ങി പുറത്തേക്ക് നടന്നു. ഞാൻ നജീബിന്റെ ബൈക്കിനു അരികിൽ അവനെയും കാത്തു അവിടെ നിന്നു.
കുറച്ചു കഴിഞ്ഞപ്പോൾ നജീബ് വന്നു.
‘ടിടി എടുത്തില്ലേ?’
‘എന്ത്?’
‘ടിടി?’
‘ആ. എനിക്ക് വേഗം പോകണം. അച്ഛന് സുഖമില്ലെന്നു പറഞ്ഞു അമ്മ വിളിച്ചിരുന്നു. എനിക്ക് പോകണം’
‘ഡാ ഉമ്മയും ജനിയും നിനക്കുള്ള ഭക്ഷണം ഒരിക്കിയിരിക്കാണ്.’
‘എനിക്ക് എപ്പോൾ കഴിക്കാൻ, ഇറങ്ങില്ല നജീബെ. എനിക്ക് പോകണം.’
‘ശരി ശരി.. ഞാൻ എന്നാൽ റയിൽവേ സ്റ്റേഷനിൽ ആക്കി തരാം.’
എന്റെ മനസ്സിൽ ഇന്നലെ കണ്ട തെയ്യവും പുകയും എല്ലാം കോടമഞ്ഞു വീണു മൂടുകയായിരുന്നു.
എന്നെ യാത്രയാക്കി നജീബ് പ്ലാറ്റഫോമിൽ തന്നെ നിന്നു. ട്രെയിൻ നീങ്ങി കുറച്ചു കഴിഞ്ഞാണ് ഞാൻ നജീബിനെ ഓർത്തതും അവനു കൈകാണിച്ചു പോകാണെന്നും പറഞ്ഞത്. ട്രയിനിലെ തണുത്ത കാറ്റ് എന്റെ കണ്ണുകളെ ഭൂതകാലത്തെ ഒരു തണുപ്പ് പൊട്ടി വീഴാൻ തുടങ്ങിയ നവംബർ മാസത്തിന്റെ തുടക്കത്തിൽ കൊണ്ട് ചെന്നെത്തിച്ചു.