‘ഇഷാ’
അവളുടെ കൈ എന്റെ കയ്യിൽ വന്നു ചേർന്നു. ഞാനും മുറുകെ പിടിച്ചു. ഞാൻ എഴുന്നേറ്റു. ഇഷ എന്റെ നേരെ നിന്നു. അവളുടെ മുഖം വിയർത്തു ഒഴുകുന്നുണ്ടായിരുന്നു. കുറച്ചു നേരം എന്നെ നോക്കി നിന്നുകൊണ്ട് അവൾ എന്നെ കെട്ടിപിടിച്ചു.
‘ഞാൻ പേടിച്ചു പോയി.’
‘ഇതു എന്റെ ഐഡിയ ആയിരുന്നില്ല. ടെൻഷൻ അടിച്ചു മനുഷ്യൻ ചത്തേനെ?’
‘നീ പോയി കഴിഞ്ഞപോലെ വേണ്ടാന്നു തോന്നിയത്. പിന്നെ വേണ്ടാന്നു കരുതി.’
‘ഞാൻ നിന്നെ ഒരുപാട് അലറി വിളിച്ചിരുന്നല്ലോ. എന്താ റീപ്ലേ തരാഞ്ഞേ?’
‘നീ വിളിച്ചത് എന്നെ കാണാഞ്ഞു പേടിച്ചിട്ടല്ലേ? നീ എന്നെ ഇടക്ക് ഇടക്ക് വിളിക്കുമ്പോൾ എന്റെ ടെൻഷൻ കുറഞ്ഞു വരായിരുന്നു. നീ എന്റെ അടുത്തേക്ക് തന്നെ ആണ് വരുന്നതെന്ന തോന്നൽ. പിന്നെ ഈ കാട് എന്റെ ജീവിതംപോലെ എനിക്ക് തോന്നി. ഈ ഇരുട്ടിൽ നീ എന്നെ എന്നെ തേടി വന്നാൽ അത് എന്റെ ലൈഫിൽ ഒരുപാട് മാറ്റം ഉണ്ടാകും.’
‘വട്ടു നിന്റെ’
‘അങ്ങനെ എന്തെങ്കിലും വട്ടുകൾ നമ്മൾ എപ്പോളെങ്കിലും ജീവിതത്തിൽ കാണിക്കണ്ടേ?’
എനിക്ക് ആ സമയം അവളോട് പ്രണയവും ഒന്നും തോന്നിയിരുന്നില്ല. വീണ്ടും കണ്ടതിന്റെ സന്തോഷം മാത്രമായിരുന്നു. അതുകൊണ്ടു തന്നെ അവൾ പറയുന്നതൊന്നും ആ ഒരു സെൻസിൽ എനിക്ക് എടുക്കാൻ കഴിഞ്ഞില്ല.
‘എനിക്കല്ലേ പ്രണയം ആദ്യം തോന്നിയത്. ഞാൻ അത് നിന്നോട് അറിയിക്കാൻ പാടില്ലയെരുന്നെങ്കിൽ നോ പ്രോബ്ലം. പോകാം നമ്മൾക്ക്?’
അവൾ എന്നിൽ നിന്നും അകന്നു നടക്കാൻ തുടങ്ങി. അവൾ പറഞ്ഞ ആ പ്രണയം അകന്നു പോവുകയാണെന്ന തോന്നൽ പെട്ടന്നാണ് ഉണ്ടായത്. ഞാൻ പെട്ടന്ന് ഓടിച്ചെന്നു അവളുടെ കൈപിടിച്ചു.