ഈ തണുപ്പിൽ മരവിച്ച എന്റെ ശരീരം അവളുടെ ചൂടിന് വേണ്ടി ദാഹിക്കാൻ തുടങ്ങി. ഒരു പത്തു മിനിറ്റ് കഴിഞ്ഞു കാണും. ഒരു ചെറിയ കാറ്റ് ശരീരത്തിൽ തണുപ്പുമായി എത്തി. മരങ്ങൾക്കിടയിൽ വഴികൾ പലതായിരുന്നു. വലതും ഇടതുമായി നടന്ന വഴികളിലേക്ക് ഞാൻ തിരിഞ്ഞു നോക്കി. തൊട്ടു മുമ്പിലെ മരം പോലും കാണാൻ കഴിയാത്ത അത്രയും മൂടൽ മഞ്ഞിലേക്ക് ഞങ്ങൾ മൂടപ്പെട്ടിരിക്കുന്നു. നിലാവെളിച്ചത്തിൽ മൂടൽ മഞ്ഞിന് നീല നിറമായിരുന്നു.
എനിക്ക് തിരിച്ചു നടന്നു അവളെ കണ്ടെത്തണം എന്നായി. ഈ ഗെയിമ് തുടങ്ങുമ്പോൾ ഞാൻ ആലോചിച്ചിരുന്നില്ല അവളൊരു പെണ്ണാണെന്നും ഈ കാട്ടിൽ ഞങ്ങൾ അല്ലാതെ മറ്റു പലതും ഉണ്ടാകാൻ ചാൻസ് ഉണ്ടെന്നു. ദുഷിച്ച ചിന്തകൾ എന്നെ വിയർപ്പിക്കാൻ തുടങ്ങി, ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത ടെൻഷൻ. അവളെ ഒന്ന് കണ്ടു കിട്ടണം എന്ന് മാത്രം ആഗ്രഹിച്ചുകൊണ്ട് ഓടാനും വീഴാനും തുടങ്ങി.
ഇഷയെ അലറി വിളിച്ചു, തിരിച്ചു അവളുടെ ശബ്‌ദം മാത്രം കേട്ടില്ല. നിലാവെളിച്ചത്തെ കാർമേഘം പൊതിയാൻ തുടങ്ങിയിരിക്കുന്നു, കോടമഞ്ഞിൽ നീല വെളിച്ചം കറുപ്പിലേക്ക് മാറി. എന്തൊരു വിധിയാണ്! ഏതു നേരത്താണ് മുമ്പും പിമ്പും നോക്കാതെ ഈ കട്ടിൽ ഇറങ്ങി തിരിച്ചത്. ഇഷ! എനിക്ക് അവളെ കാണാതെ, ഒരു പ്രണയം നഷ്ടപെട്ട കാമുകനെപോലെ ഞാൻ ആ കാട്ടിൽ.. ഓടി കിതച്ചു തുടങ്ങി. കൈകൾ മുന്നിലേക്ക് വെച്ചു ഓടുമ്പോൾ എനിക്കറിയില്ല എനിക്ക് മുന്നിൽ വരാനിരിക്കുന്ന അഭായത്തെ,
‘ഇഷാ…’
ഞാൻ ചെന്ന് എന്തോ പതുപതുത്ത ഒന്നിൽ ഇടിച്ചു നിലത്തു വീണു.. ‘ഇഷ”’
അവളുടെ കിതപ്പിന്റെ ശബ്‌ദം ഞാൻ കേട്ടു തുടങ്ങി, ഞാനും കിതച്ചുകൊണ്ടിരിക്കുന്നു.