‘എനിക്ക് നിന്നെ ഇഷ്ടം ആവത്തോടല്ല ഞാൻ നിന്നെ പ്രണയിക്കാത്തതു. ഞാൻ കാരണം നിന്റെ ലൈഫ് അലൻപാക്കരുത്.’
‘അതുകൊണ്ടാണോ? നീ ഇതു മുമ്പേ എന്നോട് പറഞ്ഞിരുന്നെങ്കിൽ! അതുപോട്ടെ, ഞാൻ ജീവിതത്തിൽ ഇതുവരെ പ്രണയിച്ചിട്ടില്ല. എനിക്ക് നിന്നോട് തോന്നുന്നത് പ്രണയം ആണെന്നുപോലും അറിയില്ല. ബട്ട് എനിക് ഒരുപാട് ഇഷ്ടം തോന്നുന്നുണ്ട്, നിന്റെ ചിരിയും സംസാരവും കേൾക്കാൻ.
നിന്റെ അടുത്തുന്നു പോയത് എന്റെ ഈഗോ കൊണ്ടായിരിക്കാം. തിരിച്ചു വന്നു സംസാരിച്ചത് കുറച്ചു സമയം ആണ് നീ കൂടെ ഉള്ളതെങ്കിൽ അത് നഷ്ടപ്പെടുത്താൻ നിൽക്കണ്ടാന്നു കരുതിയാണ്. ഇനിയുള്ള ജീവിതത്തിൽ ഒരിക്കലും നമ്മൾ കണ്ടുമുട്ടാൻ ഇടയില്ലാത്ത ഇടത്തേക്ക് പിരിയും. പിരിഞ്ഞുപോയാലും ഈ പ്രണയം നിന്റെ ഓർമ്മകൾ എന്റെ ജീവിതത്തിൽ വേണം എന്ന് തോനുന്നു.’
‘നമ്മുടെ പ്രണയം സെക്സിലേക്ക് എത്തോ?’
‘ലെറ്റ് ഇറ്റ് ബി, ഒരു സ്ത്രീക്ക് അവളുടെ ശരീരം ഇഷ്ടപെട്ടവന് കൊടുക്കാൻ സന്തോഷമേ ഉള്ളൂ. ഇവിടെ അത്, നമ്മൾ ഈ കട്ടിൽ കണ്ടു മുട്ടിയാൽ മാത്രം’
പരസപരം പിരിഞ്ഞു നടക്കാൻ ഒരു യാത്ര പറച്ചിൽ എന്ന പോലെ അവൾ എന്റെ കയ്യിൽ പിടിച്ചു, ആ കൈകൾ തണുത്തു വിറക്കുന്നുണ്ടായിരുന്നു. ഞങ്ങൾ താമസിക്കുന്ന കോട്ടേജിനു കുറച്ചു അടുത്തായി ഒരു ടെലിഫോൺ ടവർ കാണം, അതിനു മുകളിലെ ചുവന്ന ലൈറ്റ്. റൂമിലേക്ക് വരാനുള്ള ഏക അടയാളം അത് തന്നെ ആണെന്ന് ഉറപ്പിച്ചു ഞങ്ങൾ നടന്നു.
അവിടെ അവൾ വരണ്ട നിലത്തു നടക്കുമ്പോളുള്ള കാലൊച്ച എന്നിൽ നിന്നും അകന്നു. നിലാവെളിച്ചത്തിൽ മുന്നിലേക്കുള്ള വഴി കാണാമായിരുന്നു. ഒരുപാട് ദൂരം ഞങ്ങൾ ഇരുവരും പിന്നിട്ടിരിക്കണം. അവളോട് പ്രണയം വേണ്ട എന്നെല്ലാം പറയുമ്പോളും അവൾ പറയുന്ന വിധിയിൽ ഞാനും വിശ്വസിക്കുന്നുണ്ട്. അവളുടെ പ്രണയം ഞാനും ആഗ്രഹിക്കുന്നുണ്ട്.