‘നമ്മൾക്ക് കാട്ടിൽ പോകാം?’ അവൾ എന്റെ മുഖത്തു നോക്കാതെയാണ് ചോദിച്ചത്.
‘പോകണോ?’
‘ഉം’
ഞാൻ ആദ്യം നടന്നു പിറകെ അവളും. ഒരു കിലോമീറ്ററോളം ഞങ്ങൾ കാട്ടിൽ നടന്നു. വലിയ മരങ്ങൾ ഉള്ളത് കാരണം ചെറു പുല്ലുകളും ചെടികളും അവിടെ ഉണ്ടായിരുന്നില്ല.
‘ഒരു കാര്യം പറയട്ടെ?’
‘എന്താ?’
‘ഞാൻ പറഞ്ഞിരുന്നില്ലേ എന്തോ ഒന്ന് നമ്മളെ രണ്ടു പേരെയും ബന്ധിപ്പിച്ചതായ ഒരു ഫീൽ ഉണ്ടെന്നു. ഇഷ്ടപെട്ട ഒരു ഇണയെ, അത് ഏതു മോമെന്റിൽ ആണെങ്കിലും നഷ്ടപെടുത്തേണ്ടതുണ്ടോ?’
‘ഇപ്പോൾ എന്നോട് തോന്നുന്നത് ഒരു സെക്സ് ചെയ്യാനുള്ള താല്പര്യം മാത്രമാണെങ്കിലോ?’
അവൾ ചിരിച്ചുകൊണ്ട് എന്നെ നോക്കി,
‘ഒരു സ്ത്രീ വേണം എന്ന് വിചാരിച്ചാൽ നടക്കാത്ത കാര്യം ആണോ അത്? എനിക്കറിയില്ല നിന്നെ കണ്ടപ്പോൾ മുതൽ എന്തോ ഒരു അട്രാക്ഷൻ. അത് പ്രണയം ആകാം, സെക്സ് ആകാം. ബട്ട് ആ ഒരു ഫീൽ എനിക്ക് ഇഷ്ടപ്പെടുന്നുണ്ട്. ഞാൻ നിമിത്തങ്ങളിൽ വിശ്വസിക്കുന്നതുകൊണ്ടാവാം, ഞാൻ വർക്ക് ചെയ്യുന്ന ആലിയ ഹോസ്പിറ്റലിൽ തന്നെ ഉള്ള ഡോക്ടർസിനെ അല്ലെങ്കിൽ അവിടത്തെ ഫ്രന്റ് സ്റ്റാഫിനെ താൻ നേരിൽ കണ്ടാൽ ഞാൻ എന്തുകൊണ്ട് ചോദിച്ചു എന്ന് മനസ്സിലാകും. എന്തോ ഒന്ന് അട്രാക്ട് ചെയ്യുന്നുണ്ട് പരസ്പരം’
‘ഉണ്ടാവുമായിരിക്കാം.’
‘നമ്മൾക്ക് ഈ കാട്ടിൽ രണ്ടു പേരും രണ്ടു ദിശയിലേക്ക് നടക്കാം. മുപ്പതു മിനിട്ടിനു ഉള്ളിൽ നമ്മൾ തിരിച്ചു നടക്കണം. നമ്മൾ തമ്മിൽ കണ്ടു മുട്ടുകയാണെങ്കിൽ നമ്മൾ പരസ്പരം പ്രണയിക്കാൻ വിധിച്ചവരാണ്. കണ്ടു മുട്ടില്ലെന്നു ഉറപ്പിച്ചാൽ ഫോൺ ടോർച് ഓൺ ആക്കി വിളിക്കണം.’