‘ഈ ഒണക്ക ദോശക്ക് ഇത്ര ടെസ്റ്റ് ഉണ്ടോ?’ അത് ചോദിച്ചുകൊണ്ട് ഇഷ എനിക്ക് മുന്നിൽ വന്നിരുന്നു. ഞാൻ മൈൻഡ് ചെയ്യാൻ നിന്നില്ല.
‘എഡോ പെരുമാളേ, തന്നോടാ ചോദിക്കുന്നെ? ഞാൻ സോറി ഒന്നും പറയാൻ നിൽക്കണില്ല.’
ഞാൻ എന്റെ ഭക്ഷണം കഴിക്കുന്ന കൈ വെച്ചു തൊഴുതുകൊണ്ടു പോകാൻ പറഞ്ഞു. അവൾ എന്നും മിണ്ടാൻ നിന്നില്ല എഴുന്നേറ്റു പോയി.
ഭക്ഷണം കഴിച്ചു കൈകഴുകുമ്പോൾ അവൾ എന്റെ അടുത്ത് വന്നു.
‘ടോ, താൻ സംസാരിക്കോ സംസാരിക്കാതിരിക്കോ എന്തെങ്കിലും ചെയ്യ്. ഞാൻ ഈ പറയുന്നത് കേൾക്ക്.’
‘എന്താ?’
‘എനിക്ക് അറിയുന്നവരിൽ ആരും തന്നെപോലെ അല്ലായിരുന്നു. ഞാൻ നിങ്ങളെപ്പോലെ ഒരാളെ ആദ്യമായാ കാണുന്നെ. അപ്പോൾ അത് ചോദിച്ചത് എന്റെ പ്രോബ്ലം ആണോ?’
അവളു വളരെ ദേഷ്യത്തിൽ നടന്നു നീങ്ങി. എന്തോ, അവളെ വിളിക്കാൻ തോന്നി.
‘ഇഷാ…’ അവൾ നോക്കിയില്ല.
‘ഇഷാ’ അവൾ നടത്തം നിർത്തി. എനിക്ക് നേരെ തിരിഞ്ഞില്ല. ‘ബിയർ വേണോ?,
മൂന്ന് എന്ന് കൈ വിരൽ പൊക്കി കാണിച്ചു. എന്നിട് എനിക്ക് നേരെ വന്നു ആയിരം രൂപ എന്റെ കയ്യിൽ വെച്ചു തന്നു.
‘ഇനി എന്റെ ചെലവ്.’
ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് ടാസ്മാക്കിലേക്ക് പോയത്. അവൾ മാസ്ക് വെച്ചു. ഞാൻ എന്റെ ഹൂഡി അവൾക്ക് കൊടുത്തു. ഞാൻ ബിയർ വാങ്ങുമ്പോൾ അവൾ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്. ഞാൻ എന്താണെന്നു കൈകൊണ്ടു ആക്ഷൻ കാണിച്ചു ചോദിച്ചു. അവൾ ഒന്നുമില്ലെന്ന് പറഞ്ഞു തല തിരിച്ചു. ഞങ്ങൾ രണ്ടുപേരും റൂമിലേക്ക് നടക്കാൻ തുടങ്ങി.
‘ഞാൻ പറഞ്ഞതിൽ അവിശ്വസനീയമായി തോന്നേണ്ട ഒന്നും തന്നെ ഇല്ലല്ലോ, ഞാൻ പറയുന്നത് വിശ്വസിക്കാതെ നമ്മൾ സംസാരിക്കുന്നതിൽ ഒരു അർത്ഥവുമില്ല, അതോണ്ടാ അപ്പോൾ.’ ഇഷ വേറെ എന്തോ ആലോചിച്ചു നടക്കുന്നതായി തോന്നി.