‘പ്രണയം ഉണ്ടായിട്ടില്ല?’
‘ഒരു പോസ്റ്റ് മാരേജ് റിലേഷൻഷിപ് ഉണ്ടായിട്ടുണ്ട്. അവള് നൈസ് ആയി പോയി. അത് പോകണം. സോറി എനിക്ക് ഒരു ടെൻത് റിലേഷൻ കൂടി ഉണ്ടായിരുന്നു. അതായിരുന്നു ഫസ്റ്റ്’
‘അതും നൈസ് ആയി തേഞ്ഞു പോയി കാണും’
‘യെസ്. എങ്ങനെ മനസിലായി’
‘ഊഹിക്കാം. ഫെയിൽഡ് റൊമാന്റിക് ഗൈ’
‘ഇല്ലാ, എനിക്ക് അങ്ങനെ ഒരിക്കലും തോന്നിട്ടില്ല. എനിക്ക് ഒരു പ്രണയവും സ്വന്തം ആക്കണം എന്ന് തോന്നിട്ടില്ല. പ്രണയിക്കുമ്പോൾ എല്ലാം ഇമേജിനറി വേൾഡിലെ എക്സ്പെക്ടഷൻസ് ആയിരിക്കും. അത് റിയൽ ലൈഫിൽ ആ തീവ്രതയിൽ കൊണ്ടുപോകാൻ എത്ര നാൾ കഴിയും? എല്ലാവരും അവരവരുടെ ലൈഫിൽ സെൽഫിഷ് ആടോ. താനും ഞാനും എല്ലാം സെൽഫിഷ് അല്ലെ ആ കാര്യത്തിൽ.’
‘ആയിരിക്കും. ഇനി ഒരു പ്രണയം തനിക്ക് ഉണ്ടാവോ?’
‘ഉണ്ടാവുമായിരിക്കാം. പ്രണയം ഇഷ്ടം അല്ലാത്തവർ ആരുണ്ട്? പ്രണയത്തോടെ ഒരു പെണ്ണിനെ തൊടുന്നതും പൈസ കൊടുത്തു തൊടുന്നതും സെക്‌സിന് വേണ്ടി മാത്രം തൊടുന്നതും എല്ലാം ഡിഫറണ്ട് അല്ലെ? ആണ്. ഞാൻ ഒരിക്കൽ കോവളത്തു റൂം എടുത്തപ്പോൾ അവിടെ പരിചയപ്പെട്ട ലൂസിയ ഉണ്ട്. അവൾക്ക് ഫണ്ട് മാത്രം ആണ് വേണ്ടത്. ഞാൻ റൂമിലേക്ക് വിളിച്ചു അവൾക്ക് പൈസ കൊടുത്തു, എനിക്ക് സെക്സ് ചെയ്യാൻ ഒരു ഇന്റെരെസ്റ്റും ഇല്ല അവരായി.
എന്റെ ടേസ്റ്റ് പോലും ആല്ല അവൾ. ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചിരുന്നു. അവളുടെ അടുത്തേക്ക് പ്രണയം തോന്നാനായി സാരിയും റോൾഡ് ഗോൾഡ് മാലയും സ്വീറ്റ്സും വാങ്ങി സെക്സ് ചെയ്യാൻ വരുന്നവരെ കുറിച്ച്. അവള് ഇതൊക്കെ ചിരിച്ചോണ്ടാ എന്നോട് പറഞ്ഞത്. എനിക്ക് ചിരിക്കാൻ തോന്നിയില്ല.’