സ്വന്തം 2 [കുണ്ടിപ്രാന്തൻ]

Posted by

കണ്ണ് തുറന്ന ഗോപിക കാണുന്നത് അരിശത്തോടെ ആനന്ദൻ്റെ കൈക്കു പിടിച്ച് അവനെ തന്നെ നോക്കി നിൽക്കുന്ന മാധവനെ ആണ് .നിമിഷ നേരം കൊണ്ട് മാധവൻ ആ കേ പിടിച്ച് തിരിച്ച് അവനേ വീണ്ടും അതെ കാനയിലേക്ക് തന്നെ അടിച്ചിട്ട്.
ആനന്ദൻ :കൊല്ലടാ അയാളെ

ഇത് കേട്ട് ആന്ദൻ്റെ ശിങ്കിടികൾ മാധവന് ചുറ്റും കൂടി.മാധവൻ ഒന്ന് ചിരിച്ചിട്ട് മുണ്ടു മടക്കിക്കുത്തി നിന്നു.പിന്നീട് അവിടെ നടന്നത് നല്ല പൊരിഞ്ഞ തല്ലായിരുന്നു. മെയ്യ് വഴക്കം വന്ന ഒരു പോരാളിയെ പോൽ മാധവൻ അവരെ എല്ലാവരെയും അടിച്ചു.പേടിച്ച് മാറി നിന്ന ഗോപികയും അടികൊണ്ട് കാനയിൽ കിടക്കുന്ന ആനന്ദനും ഇതെന്ത് കഥ എന്ന ഭാവത്തിൽ നിന്നു.ഒടുവിൽ അടികൊണ്ട ആനന്ദൻ്റെ ശിങ്കിടികൾ നാലുപാടും ഓടി. കാനയിൽ നിന്ന് കരയ്ക്ക് കയറി ഓടാൻ ആഞ്ഞ ആനന്ദനെ കോളറിൽ വലിച്ച് ഗോപികയുടെ അടുത്തിട്ടിട്ട് മാധവൻ അവൻ്റെ അടുത്തേക്ക് നടന്നു

മാധവൻ :നീ ഏതാടാ

ആനന്ദൻ :ഞാൻ കോംമ്പാറയിലെ രാഘവൻ നായരുടെ മോനാ
മാധവൻ :ഓഹ് ആ ധൈര്യത്തിൽ ആകും ഇരുട്ടുവാക്കിന് കണ്ട പെണ്ണുങ്ങളെ പിടിക്കാൻ നടക്കുന്നത്.തന്തയുടെ പാരമ്പര്യം കാക്കണ്ടേ?

ആനന്ദൻ :ദേ അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ എൻ്റെ അച്ഛൻ
മാധവൻ :മാന്യനാണ് എന്നാവും.വീട്ടിൽ പണിക്ക് നിന്ന് പെണ്ണിനെ കേറിപിടിച്ചതിന് നായരെ നാട്ടുകാർ കാൺകെ കവലയിൽ പിടിച്ചുകെട്ടി തല്ലിച്ചതച്ച ഒരു ഭൂതകാലം ഒണ്ടേ.മൂത്ത പയ്യൻ സ്കൂൾ പിള്ളേർക് കഞ്ചാവ് കൊടുത്തതിന് പോലീസു പിടിച്ചതും പത്രത്തിൽ ഉണ്ടാരുന്നു.
ആനന്ദൻ ആകെ നാണം കേട്ട അവസ്ഥയായി

Leave a Reply

Your email address will not be published. Required fields are marked *