“ഇങ്ങോട്ടിരിക്കെടീ മോളേ… ഇവിടെയിരുന്ന് കഴിക്ക്… “
രജനിയെ കണ്ട് ശിവരാമൻ പറഞ്ഞു.
“ഇരുന്ന് കഴിക്കെടീ… പാടത്ത് പണിയെടുത്ത് ക്ഷീണിച്ച് വന്നതല്ലേ..?”
സരോജിനി അവളെ കളിയാക്കി.
രജനി ചിരിച്ചു കൊണ്ട് കസേര വലിച്ചിട്ടിരുന്നു.
നാലഞ്ച് ഇഢലി അയാൾ അവളുടെ പ്ലേറ്റിലേക്കിട്ട് കൊടുത്തു. അത് കണ്ടു കൊണ്ടാണ് ഗോപിക ഹാളിലേക്ക് വന്നത്.
“അയ്യടാ… എന്താ ഒരു സ്നേഹം മരുമോളോട്… സ്വന്തം മകൾക്കിത് വരെ വിളമ്പിത്തന്നിട്ടില്ല…”
ഗോപിക കുശുമ്പോടെ പറഞ്ഞ് കസേരയിലേക്കിരുന്നു.
“എഴുന്നള്ളിയോ മഹാറാണി… ?
എന്റെ മോളിന്ന് കുറേ അച്ചനെ സഹായിച്ചതാ… നീ മൂടിപ്പുതച്ച് ഉറക്കമല്ലായിരുന്നോ… ?
വേണേ തന്നത്താൻ എടുത്ത് കഴിച്ചോ..”
നല്ല ചൂട് സാമ്പാർ രജനിയുടെ പ്ലേറ്റിലേക്ക് ഒഴിച്ച് കൊണ്ട് ശിവരാമൻ പറഞ്ഞു.
“മരുമകള് വന്ന് കേറിയേ പിന്നെ നമ്മളെയൊന്നും ആർക്കും വേണ്ടേ…”
പരിഭവം പറഞ്ഞ് കൊണ്ട് ഗോപിക ഇഡലിയെടുത്തു.
“അച്ചനെവിടെപ്പോവാനൊരുങ്ങിയതാ അച്ചാ… ? “
അച്ചൻ വേഷം മാറി ഇരിക്കുന്നത് കണ്ട് ഗോപിക ചോദിച്ചു.
അയാൾ ആശുപത്രിയിൽ പോകുന്ന വിവരം പറഞ്ഞു.
“ അച്ചാ…അച്ചൻ വരുമ്പോ ചോക്ളേറ്റോ, ഐസ്ക്രീമോ എന്തേലും കൊണ്ട് വരണേ…”
ഗോപിക അച്ചനെ സോപ്പിട്ട് കൊണ്ട് പറഞ്ഞു.
“പത്ത്മണി വരെ കിടന്നുറങ്ങുന്ന നിനക്ക് ഞാൻ ഉണ്ട കൊണ്ടുവരാടീ.. മോള് പറ… മോൾക്കെന്താ വേണ്ടേ… ?”
അയാൾ സ്നേഹത്തോടെ രജനിയോട് ചോദിച്ചു.
അതൊന്നും ഗോപികക്ക് പിടിക്കുന്നില്ല.
“നിങ്ങള് മക്കളെ തമ്മിൽ അടികൂടിക്കാതെ വേഗമൊന്ന് പോകുന്നുണ്ടോ… ?
ഗോപൂ… നീ മിണ്ടാതിരിക്ക്…”