അമ്മ… ദാ.. ഇവിടെ നിർത്തു.. അച്ചു ഒരു ബാക്കറി കണ്ടു പറഞ്ഞു.. കാർത്തിക വണ്ടി നിർത്തിയതും അവൻ ചാടി ഇറങ്ങി ആ കടയുടെ ഉള്ളിലേക്ക് പോയി.. 15, മിനുട്ട് കഴിഞ്ഞു അച്ചു തിരികെ വന്നു വണ്ടിയിൽ കയറി.. എന്നാ വാങ്ങാൻ പോയതാടാ.. അച്ചു ചോദിച്ചു.. അത്.. ഐസ് ക്രീം നമ്മൾ കഴിച്ചില്ലേ.. ചിറ്റയ്ക്കും വാങ്ങി ഇല്ലേ ശരിയാകില്ല അച്ചു പറഞ്ഞു..
അച്ചു കയ്യിൽ വേറെയും കവർ ഉണ്ടല്ലോ.. അതെന്താ.. ലച്ചു ചോദിച്ചു.. സർപ്രൈസ്.. അച്ചു പറഞ്ഞു കൊണ്ട് ലക്ഷ്മിക്ക് ഒരുമ്മ കൊടുക്കും പോലെ കാണിച്ചു.. 10:30 ആയപ്പോ അവർ വീട്ടിൽ വന്നു. കയറി.. കാർത്തിക വണ്ടിയിൽ നിന്ന് കവർ കുറച്ചു എടുത്തു.. ഇറങ്ങി.. ലക്ഷ്മിയും പോയി ബാക്കി കവർ എടുത്തു.. അച്ചു അവരുടെ പുറകെ നടന്നു.. വീട്ടിൽ ചെന്നു കയറിയപ്പോ മാളു ദേവിയും ആയി വർത്താനം പറഞ്ഞു കൊണ്ടിരിക്കുന്നത് ആണു കാണുന്നത്..ഹാ.. നിങ്ങൾ കിടന്നില്ലാരുന്നോ.. ഇല്ല അമ്മ.. ഞാൻ കുളിച്ചിട്ട് ഇരിക്കുവാ.. കിടന്നിട്ട് ഉറക്കം വന്നില്ല മാളു പറഞ്ഞു.. ലക്ഷ്മി കവർ ഓരോന്നും എടുത്തു സോഫയിൽ വെച്ചു.. മാളുന് ഉള്ളത് അവൾക്കു കൊടുത്തു.. കാർത്തിക അച്ചുന്റെയും അവളുടേത്തും എടുത്തു.. കൊണ്ട് റൂമിലേക്ക് പോയി..
ദേവി… ഞാൻ ഒന്നു കുളിച്ചിട്ട് വരാം.. അപ്പോളേക്കും നീ ചോർ എടുത്ത് വെക്കു.. ഞങ്ങൾക്ക് എന്ന് പറഞ്ഞു അച്ചു.. ലക്ഷ്മി റൂമിലേക്ക് നടന്നു.. ദേവി തലയാട്ടി.. അടുക്കളയിൽ പോയി.. മാളു ഡ്രസ്സ് ഉള്ളിൽ വെക്കാൻ പോയപ്പോ അച്ചു ബാക്കി ഇരുന്ന രണ്ട് കവറും ആയി നേരെ അടുക്കളയിൽ പോയി.. ദേവിയെ പിന്നിൽ നിന്നു കെട്ടിപിടിച്ചു..