ജേക്കബ് കൂടെ അങ്ങോട്ട് വന്നപ്പോൾ.. എല്ലാം സെറ്റ്..
ശ്രീരാഗ് : സേതുലക്ഷ്‌മി എന്ന പേര്..
ജേക്കബ് :മറക്കാതെ ഇരിക്കാൻ നീ ഒരു ആയിരം തവണ…ഈ മണ്ണിൽ എഴുതി പഠിച്ചിട്ട് പോയാൽ മതി..
ആദി വിഷ്‌ണുവിന്റെ തല താഴ്ത്തി…ശ്രീ രാഗ് വിഷ്ണുവിന്റെ കാലിന്റെ മുട്ടിന്റെ പുറകിൽ ചവിട്ടി…
വിഷ്ണു താഴെ ഇരുന്നു പോയി…
സേ എന്നു മുക്ക് കൊണ്ട് എഴുതി…അത് കണ്ടു അങ്ങോട്ട് ജോൺ ഓടി വന്നു.. ആദിയെ പിടിച്ചു തള്ളി മാറ്റി…ശ്രീരാഗിനെ ചവിട്ടി താഴെട്ടു..വിഷ്‌ണുവിനെ പൊക്കി..
പുറകിൽ മാറി നിന്ന ജേക്കബ് രണ്ടിനേം അവിടെ ഇട്ടു ചവിട്ടി കൂട്ടി…ജേക്കബ് മാത്രം അല്ല…
വേറെ അവരുടെ ക്ലാസ്സിൽലെ പിള്ളേരും ഉണ്ടായിരുന്നു….ഇത് കണ്ടു കൊണ്ട് ആണ് ഫിജോ അങ്ങോട്ട് വന്നത്…
ഫിജോ :ചേട്ടൻ മാരെ വിട്ടേക്ക്..
അവൻ പറഞ്ഞു നോക്കി…
ആദി : അതു പറയാൻ നീ ആരാടാ..
ഫിജോ :ഈ പ്രശ്‌നം ഇവടെ കഴിഞ്ഞു… ഞാൻ ഇവൻ മരെ കൊണ്ട് ഇവടെ നിന്നും പൊക്കോളാം..
ശ്രീരാഗ് : പ്രശ്‌നം കഴിഞ്ഞു ഇല്ലെങ്കിലോ..
ജേക്കബ് ഫിജോയെ പുറകിൽ നിന്നും ചവിട്ടി..
ഫിജോ താഴെ നിന്നും എഴുന്നേറ്റു തിരിഞ്ഞു നോക്കി…
ശ്രീരാഗ് കൈ പൊക്കിയത് ഓർമ്മ ഉണ്ട് അവൻ്റെ വലത്തേ കവിൾ പൊളിഞ്ഞു ചോര തുപ്പി താഴെ കിടക്കുന്നു…ആദിയെ ഫിജോ പിടിച്ചു അടുത്ത മരത്തിലേക്ക് എടുത്തു എറിഞ്ഞും..
ഫിജോ :മൈരുകളെ… നിർത്താം എന്നു പറഞ്ഞു..
അവൻ്റെ നേരെ വന്ന ഒരുത്തനെ കൂടെ അടിച്ചു നിലത്തു ഇട്ടും…ഫിജോ ആണ് ആൾ എന്നു കണ്ടപ്പോൾ ജേക്കബിൻ്റെ കാറ്റ് പോയിരുന്നു..