ജിൻസിയുടെയും ജോബിന്റെ അടുത്തേക്കും പെട്ടന്ന്.. ആൽബിൻ കയറി വന്നു…
ആൽബിൻ :ടാ ഒരു പ്രശ്‌നം ഉണ്ട്… ഷാരോണ്ണും ജിറ്റോയും വന്നു…ലെഗേജ് മാത്രം കൊടുത്തു വിട്ടു.. അവൻ വേറെ ഏതോ ഒരു കാറിൽ കയറി പോയെന്നും…
—————————————————————————
ഫിജോ :നിങ്ങളുടെ ഹസ്‌ബൻഡ് അരവിന്ദ് എൻ്റെ കൈയിൽ ഉണ്ട്.. തിരിച്ചു വേണേ വന്നു ഡോർ തുറക്കും…
ജെന്നിമിസ്സ് : നീ വന്നോ…
ഞാൻ കോൾ കട്ട് ചെയ്തു…ജെന്നിമിസ്സ് വന്നു വാതിൽ തുറന്നു,..ഞാൻ കാറിൽ വന്നപ്പോൾ റോഡിൽ നിന്നും അരവിന്ദേട്ടനെ കിട്ടിയിരുന്നു…
സാരിയിൽ തന്നെ ആയിരുന്നു..മുഖത്തും ഒരു കണ്ണട ഓക്കേ..മുടിയിൽ അവിടെ ഇവിടെ നര..കഴുത്തിലെ കുരിശു മല അത് പോലെ തന്നെയുണ്ട്…
ജെന്നിമിസ്സ് : കോലം കണ്ടില്ലേ..
എന്റെ മുടിയിൽ പിടിച്ചു കൈ കൊണ്ട് ഒന്നും ഇളകി.. കവിളിൽ പിടിച്ചു വലിച്ചു ജെന്നിമിസ്സ്..
ഫിജോ :ലുക്ക് അല്ലെ..
ജെന്നിമിസ്സ് : നിൻ്റെ ഭാര്യ എന്തു പറയുന്നു..
എന്റെ ഒരു കൈയിൽ പിടിച്ചു കൊണ്ട് മിസ്സ് അകത്തേക്കും കയറി…എന്നെ സോഫയിൽ പിടിച്ചു ഇരുത്തി..മിസ്സ് എന്റെ അടുത്ത് തന്നെ ഇരുന്നു…
ഫിജോ :സുഖം..രണ്ട് പിള്ളേർ ഉണ്ട് അത് തന്നെ അവൾക്ക് വലിയ ജോലി ആണ്..
ജെന്നിമിസ്സ് :ഇവിടെത്തെ ആൾ സ്‌കൂളിൽ പോയി..
ഫിജോ :ഇത് തുറന്നു നോക്കരുത്..അങ്കിൾ കൊണ്ട് തന്നതാണ് എന്ന് മാത്രം പറഞ്ഞാൽ മതി..
എന്റെ കൈയിൽ കരുതിയ ഒരു ബോക്സ് മിസ്സിന്റെ കൈയിൽ കൊടുത്തു…