ഹലോ
എന്താ മാഷേ ചിന്തിക്കുന്നത്?
പഴയ കാര്യങ്ങളൊക്കെ ചിന്തിച്ചുകൊണ്ട് നിന്നിരുന്ന ഞാൻ തിരിഞ്ഞു നോക്കി.
അതാ കൈയിൽ മസാല ദോശയും ചായയും ആയി അവൾ പിന്നിൽ നിൽക്കുന്നു
അവൾ എന്റെ മുഖത്തേക്ക് നോക്കി.
അത് ശരി ദോശ തരാത്തതിന് ഇവിടെ വന്നു നിന്ന് കരയുകയാണോ?
അയ്യേ..
അവൾ കളിയാക്കിക്കൊണ്ട് എന്നോട് ചോദിച്ചു
അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്
പഴയ കാര്യങ്ങളൊക്കെ ആലോചിച്ച് എന്റെ കണ്ണു നിറഞ്ഞിരിക്കുന്നു.
ഞാൻ പതിയെ കണ്ണുകൾ തുടച്ചു.
അയ്യേ ഇത്രക്ക് ഒക്കെ ഒള്ളോ അപ്പൂസേ നീ
അവൾ പിന്നെയും കളിയാക്കി. അയ്യേ കൂയ് കൂയ് കൂയ്
ഞാനത് ശ്രദ്ധിക്കാതെ പിന്നെയും തിരിഞ്ഞു നിന്നു
“ചെ പണ്ടാരടങ്ങനായിട്ട് എപ്പോളാ കണ്ണൊക്കെ നിറഞ്ഞത് ”
ഇനി ഇതു മതി കളിയാക്കാൻ ആയിട്ട് കുരിപ്പിന് നാശം പിടിക്കാൻ ആയിട്ട്.
കുറെ നേരം മൗനം തുടർന്നു ഞാൻ.
സോറി.
അവൾ പതിയെ വിളിച്ച് പറഞ്ഞു.
ഞാൻ വലിയ മൈന്റ് ഒന്നും ചെയ്തില്ല.
” പിന്നെ എനിക്കൊന്നും കേൾക്കണ്ട അവളുടെ അമ്മയുടെ സോറി മനസ്സിൽ പറഞ്ഞു”
അവൾ കയ്യിലുള്ള പ്ലേറ്റും കപ്പും ടീപോയിൽ വെച്ച്
പതുക്കെ പമ്മി പമ്മി വന്ന് എന്നെ
പിന്നിൽ നിന്നും എന്നെ കെട്ടിപ്പിടിച്ച്
മുഖം പുറത്തേക്ക് പൂഴ്ത്തിക്കൊണ്ട് അവൾ വീണ്ടും പറഞ്ഞു
“സോറി”
ഞാൻ കുടഞ്ഞുകൊണ്ട് അവളെ തട്ടിമാറ്റി എന്നോട് ആരും മിണ്ടാൻ വരണ്ട.
കുറച്ചു സെന്റിയും കലിപ്പും ആഡ് ചെയ്ത് ഞാൻ പറഞ്ഞു.
അയ്യോ ഒരായിരം വട്ടം സോറി സോറി സോറി.
വാ വന്നു ദോശ കഴിക്ക്
പ്ലീസ് നല്ല കുട്ടിയല്ലേ?
എനിക്കൊന്നും വേണ്ട നിന്റെ ദോശ.