Tomboy love 6 ❤❤ [Fang leng]

Posted by

അമ്മു : ഇനി ഞാൻ ശ്രദ്ധിച്ചോളാം അജു… ഞാൻ എല്ലാവരോടും സോറി പറയാം അമ്മയോടും സാന്ദ്രയോടും എല്ലാവരരോടും എന്നിട്ട് നമുക്കവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം

അർജുൻ : കാര്യമൊക്കെ പറഞ്ഞു മനസ്സിലാക്കാം പക്ഷെ സോറി വേണ്ട അതിനുള്ള തെറ്റൊന്നും നീ ചെയ്തിട്ടില്ല

*****************

ഇതേ സമയം അമലും ശ്രുതിയും അവരുടെ റൂമിൽ

ശ്രുതി : ഇത്രയും പ്രശ്നം നടന്നിട്ടും ചേട്ടൻ എന്താ ഒന്നും മിണ്ടാതെ നിന്നെ

അമൽ : ഞാൻ എന്ത് പറയാനാ എന്തെങ്കിലും പറഞ്ഞാൽ ഒന്നുകിൽ അർജുനെ പിണക്കേണ്ടിവരും അല്ലെങ്കിൽ അമ്മയെ പിണക്കേണ്ടി വരും എന്തിനാ വെറുതെ

ശ്രുതി : അമലേട്ടാ ആ വിവേക് അമ്മുവിനെ കുറിച്ച് പറഞ്ഞതൊക്കെ കള്ളമാണെന്നാ എനിക്ക് തോന്നുന്നത്

അമൽ : അതെന്താ നീ അങ്ങനെ പറയുന്നെ

ശ്രുതി : അമ്മു അങ്ങനെ ഒരുത്തിയാണെന്ന് എനിക്ക് തോന്നിയിട്ടല്ല പിന്നെ ആ വിവേകിന്റെ മുഖത്ത്‌ നല്ല കള്ള ലക്ഷണവും ഉണ്ടായിരുന്നു… എനിക്ക് ആദ്യം മുതലേ അവരുടെ കുടുംബം പിടിച്ചിട്ടില്ല

അമൽ : അവൾക്ക് അവനെ മാത്രം മതി എന്ന് പറഞ്ഞുകോണ്ട് നിന്നാൽ പിന്നെ എന്ത് ചെയ്യാൻ പറ്റും

ശ്രുതി : അല്ലെങ്കിലും നിങ്ങളുടെ പെങ്ങൾക്ക്‌ അല്പം അഹങ്കാരം കൂടുതലാ എന്തായാലും ഇനി ഈ കല്യാണം നടക്കില്ലല്ലോ അത്രയും നല്ലത് നമുക്ക് വേറെ നല്ല ബന്ധം നോക്കാം

അമൽ : നിന്റെ ഓഞ്ഞ കുടുംബത്തിൽ നിന്ന് വല്ലതുമാണേൽ വേണ്ട

ശ്രുതി : ദേ എന്റെ കുടുംബത്തെ പറഞ്ഞാൽ ഉണ്ടല്ലോ…

അമൽ : പിന്നെ ശ്രുതി നീ ഇപ്പോൾ പറഞ്ഞത് പോലെ അമ്മയുടെയും സാന്ദ്രയുടെയും മുന്നിൽ പോയി പറയണ്ട ആരുടെയും പക്ഷം പിടിക്കാതിരിക്കുന്നതാ നമുക്ക് നല്ലത്

Leave a Reply

Your email address will not be published. Required fields are marked *