വൈകുന്നേരം ബാറിന്റെ അകത്ത് കയറി ഓരോ ടേബിളും ഞാന്‍ സൂക്ഷിച്ചു നോക്കി സിബിയുണ്ടോയെന്ന് അവനെ കണ്ടില്ല ഞാന്‍ ഒരു 1 ലാര്‍ജ്ജ് ഓഡര്‍ ചെയ്തു രണ്ടും തീര്‍ത്തു പക്ഷേ അവനെ കണ്ടില്ല അല്‍പം കഴിഞ്ഞപ്പോള്‍ അതാ
സിബിയും അവന്റെ ഒരു സുഹൃത്തും കൂടി കയറിവരുന്നു. അവനെ കണ്ടപാടെ ഞാന്‍ വിളിച്ചു സിബി വാ ഇവിടെ ഇരിക്കാമെന്ന് പറഞ്ഞു ഞാന്‍ ഇരുന്നത് ഒരു ഒഴിഞ്ഞകോണായിരുന്നു. അവിടെ വെളിച്ചം തീരെ കുറവും
അവര്‍ രണ്ടു പേരും വന്നിരുന്നു. വെയിറ്ററോട് അവര്‍ ഒരു ഫാഫ്‌ബോട്ടില്‍ വരുത്തി കൂടെ പൊറോട്ടയും ചില്ലിചിക്കനും വരുത്തി. എന്നോട് ഭക്ഷണം കഴിക്കാന്‍ പറഞ്ഞ് എല്ലാവരും കൂടി കഴിക്കാന്‍ തുടങ്ങി കൂടത്തില്‍ എനിക്ക് ഒരു പെഗ് ഒഴിച്ചു. അവര്‍ പെട്ടെന്ന് തന്നെ രണ്ട് പെഗ്ഗ് വീതം കഴിച്ചു.
അതുകഴിഞ്ഞ് എന്നോട് സിബി സംസാരിക്കാന്‍ തുടങ്ങി എടാ ഈ കാര്യങ്ങള്‍ സംസാരിക്കണമെങ്കില്‍ ഒരു രണ്ട് എണ്ണം അകത്ത് ചെല്ലണം എന്നാലേ പറയാന്‍ പറ്റത്തുള്ളു. അടുത്തിരിക്കുന്ന ആളെ ചുണ്ടികൊണ്ട് സിബി തുടര്‍ന്നു.
എടാ നിനക്ക് ഇവനെ അറിയാമോ
ഞാന്‍ നോക്കിയിട്ട് കണ്ടതായി ഓര്‍ക്കുന്നില്ല
ഞാന്‍ പറഞ്ഞു ഇല്ല
അറിയത്തില്ല.
ഭക്ഷണം കഴിക്കുന്നതോടൊപ്പം സിബി അടുത്ത റൗണ്ട് എല്ലാവര്‍ക്കുംകൂടി ഒഴിച്ചു. എന്നിട്ട് എന്നോട് കുടിക്കാന്‍ പറഞ്ഞു അവരും എടുത്ത് കഴിക്കാന്‍ തുടങ്ങി.
സിബി തുടര്‍ന്നു. എടാ അനിലേ ഇവന്‍ എന്റെ ഒരു സുഹൃത്താണ്. പേര് പ്രശാന്ത് ഇവന്റെ മുതലാളി വിചാരിച്ചാല്‍ കാര്യം നിസ്സാരമായി സോള്‍വാക്കാം. അവരെ ആദ്യം നീ കൈയ്യിലെടുക്കണം അതിനാ ഞാന്‍ ഇവനെ കൊണ്ടുവന്നത്.