രേഖയും എല്ലാവരും ഞെട്ടി പോയി.
പക്ഷേ ജൂലി ഞെട്ടി ഇല്ലാ അവൾ കിഴടങ്ങിയ ഒരാളെ പോലെ എന്നോട് ചേർന്ന് ഇരിക്കുവായിരുന്നു.
“അതായത്.. ചേട്ടൻ പറഞ്ഞു വരുന്നത്.. എന്റെ ഏട്ടൻ ഒരു മാസം 4കോടി 35ലക്ഷം രൂപ സാമ്പതിക്കുന്നുണ്ടെന്ന ”
“അതേ.
ഞങ്ങൾ മിനിറ്റ് ആണ് കണക്കുകൾ ഉണ്ടാക്കി വെച്ചേക്കുന്നത്.
ഇയാളുടെ ഏട്ടന്റെ ബിനാമി കൾ ഏതാണ്ട് ഇത്രയും തന്നെ ഉണ്ടാക്കി കൊണ്ട് ഇരിക്കുന്നുണ്ട്.
പിന്നെ ആസ്തി എന്ന് എന്ന് പറഞ്ഞാൽ ഇവൻ തന്നെ എന്നോട് പറഞ്ഞിട്ട്.. നിങ്ങൾ ആണ് അവനു സ്വന്തം എന്ന് പറയാൻ ഉള്ള് എന്ന്.”
രേഖക് ഒന്നും പറയാൻ കഴിയാതെ അവൾ റൂമിലേക്കു പോയി.
ഞാൻ പട്ടായെ പറഞ്ഞു വിട്ടിട്ട് അവളുടെ റൂമിലേക്കു ചെന്ന്.
അവൾ കണ്ണിരോപിയ ശേഷം ഒരു പുഞ്ചിരി യോടെ എന്നെ കെട്ടിപിടിച്ചു.
“രേഖു..
എനിക്ക് ഈ ലോകത്ത് നീ ഒഴിച്ച് ഒന്നും വേണ്ടടി.
സത്യം പറഞ്ഞാൽ ആരോ… എനിക്ക് കൂട്ടായി വിട്ടതാ ഈ ഭൂമിയിലേക്ക് നിന്നെ.
അതേപോലെ എന്റെ എല്ലാം എല്ലാം നീ ആയി ലെ.”
“ഏട്ടാ നമ്മുടെ കുട്ടികാലം.
നമ്മുടെ കുടുംബത്തോടൊപ്പം ഉള്ള ദിവസംങ്ങൾ.
പലപ്പോഴും നമ്മൾ ബസ് പോകുമ്പോൾ ആ ഹോട്ടലിൽ കയറി ഫുഡ് അടിക്കണം എന്നൊക്കെ ഉണ്ടായിരുന്നു എങ്കിലും. നമ്മുടെ രണ്ട് കൈയിലെ അപ്പോഴത്തെ കാശ് ന്ന് ഒരു ബിരിയാണി പോലും വാങ്ങാൻ ഇല്ലാ എന്ന് പറഞ്ഞു നമ്മൾ ചിരിച്ചത് ഓർക്കുന്നുണ്ടോ.”
എനിക്ക് അവളുടെ സംസാരം ഇഷ്ടപ്പെട്ടു ഞാൻ അത് കേട്ട് കൊണ്ട് ഇരുന്നു.
ഒറ്റയടിക്ക് ഒരു നൊസ്റ്റാൾജിയ ഓർമ വന്നിട്ട്.
വാ എന്ന് പറഞ്ഞു അവളെയും എഴുന്നേപ്പിച്ചു.
ഞാൻ ടി ഷർട്ടും പാന്റും എടുത്തു ഇട്ടേച് അവളുടെ കൈ പിടിച്ചു കൊണ്ട് ഞാൻ പുറത്തേക് ഇറങ്ങി.