എന്നൊരു അലർച്ചപോലെ അപ്പോഴാണ് സ്വയബോധത്തിൽ വന്നത് നോക്കുമ്പോ ചേച്ചി എന്നെ നോക്കുന്നു.
അച്ഛൻ :എന്താ നിനക്ക് അറിയില്ലേ പ്രകാശിനെ
ഞാൻ :കണ്ടിട്ടുണ്ട്
രവി അച്ഛൻ :പരിചയം ഉണ്ടോ മോനു
ഞാൻ :ഇല്ല കണ്ടിട്ടേ ഉള്ളൂ. അല്ല ചേച്ചിക്ക് ഇപ്പൊ എന്തിനാ ഉടനെ കല്യാണലോചന
രവി അച്ഛൻ :കുറച്ചു നാൾ മുൻപ് വന്നതാ അന്ന് ബിസി ആയിരുന്നു പിന്നെ അവൾക്ക് പ്രായം ആയില്ലേ. അല്ല മോൾ എന്താ ഒന്നും മിണ്ടാത്തത്
(ചേച്ചി പറയുന്നത് എന്താന്ന് എന്നു അറിയാൻ വേണ്ടി ഞാൻ കാത്തു നിന്നു)
ചേച്ചി :അല്ല എനി..ക്ക് എനിക്ക് ഇപ്പൊ വേണ്ട അടുത്തവർഷം ആകട്ടെ
സ്വാതിഅമ്മ :എപ്പോഴും ഇങ്ങനെ അല്ലെ നീ പറയാറ് ഇപ്പൊ ഞങ്ങൾ പറയുന്നത് നീ കേട്ടമതി
ചേച്ചി :അമ്മ പ്ലീസ് അച്ഛാ പ്ലീസ് സത്യം അന്ന് ഞാൻ പറഞ്ഞെ
ഞാൻ :ഒരു അവരസരം കൂടി കൊടുക്ക് അമ്മ (ഉടനെ ഞാൻ പറഞ്ഞു)
അച്ഛൻ :എന്ന ശെരി പക്ഷെ പയ്യൻ ഇവൻ ആണ് രാജേട്ടാ അവർക്ക് എങ്ങനെ ഒന്ന് ചോദിച്ചോ
ഞങ്ങൾ രണ്ടും ഡയനിംഗ് ടേബിൾ ഇരുന്നു ചേച്ചി എന്നെ കൂടെ കൂടെ നോക്കുന്നു ഞാൻ എന്തുപറയണം എന്നു അറിയാതെ എല്ലാം കൈ വിട്ടുപോകുമോ എന്നൊരു ചിന്ത. ഉള്ളൂ നീറുകയാണ് എന്നെ വിട്ടു പോകുമോ ഐഷ് നീ എന്നു എന്റെ മനസ്സ് ചോദിക്കുന്നു. ബ്രോക്കർ വന്നു “കല്യാണം അടുത്തവർഷം മതി എന്നാൽ മോതിരം മാറ്റം നടത്താം എന്ന അവർ പറയുന്നേ അന്ന് ജാതകവും നോക്കാം”. എല്ലാവരും ഒക്കെ സമ്മതിച്ചു പിന്നെ ഞാൻ അവിടെ ഇരുന്നില്ല ഞാൻ റൂമിലേക്ക് പോയി.എന്തൊക്കെയാണ് നടക്കുന്നെ എന്റെ ഇഷ്ട്ടം പറയാൻ പോകുമ്പോൾ അടുത്ത ഒരു കുരുക്ക് ഇവിടെ ഇരുന്നാൽ ശെരിയാകില്ല എന്നു വിചാരിച്ചു മൊബൈൽ എടുത്തു പുറത്ത് പോകാം എന്നുകരുതി റൂമിൽ നിന്നും ഇറങ്ങി താഴേക്ക് പോകുമ്പോൾ ചേച്ചി കയറിവരുന്നു ഞാൻ അവിടെ നിന്നു മുഖം വല്ലാതെ ആണ് ഇരിക്കുന്നെ എവിടെ പോകുവാണ് എന്നു ചോദിച്ചു അത്യാവശ്യം ഉണ്ടെന്നു പറഞ്ഞു ഞാൻ നടന്നു അച്ഛൻ എവിടെ പോകുന്നു എന്നു ചോദിച്ചെങ്കിലും ഞാൻ ഒന്നും പറയാതയെ ബൈക്ക് എടുത്തു പുറത്തേക്ക് വിട്ടു.എവിടെ പോകണം എന്നറിയില്ല പിന്നെ നേരെ അമ്പലത്തിനടുത്തുള്ള ചെമ്പകതാഴ്‌വാരം എന്ന പുഴയിലേക്ക് പോയി ബൈക്ക് അവിടെ വെച്ചു ഞാൻ അവിടെ ഉള്ള ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു ആ പുഴയോട് ഞാൻ എന്റെ വിഷമങ്ങൾ എല്ലാം പറഞ്ഞും കരഞ്ഞും തീർത്തു. (എന്തു സന്തോഷം,വിഷമം വന്നാലും ഞാൻ ഇവിടെ ആണ് വരാറ് ഞങ്ങളുടെ ഏറ്റവും ഇഷ്ട്ടപെട്ട സ്ഥലമാണ്). അവിടെ ആ കാറ്റും കൊണ്ട് കിടന്നു ഓരോ കാര്യങ്ങൾ ആലോചിച്ചു ഇനിയും പറഞ്ഞില്ലേൽ കയ്യ് വിട്ടു പോകും പറയാം എന്നും വിചാരിച്ചു ചേച്ചിയെ വിളിച്ചു കിട്ടുന്നില്ല ട്രൈ ചെയ്തു ഒരു രക്ഷയും ഇല്ല അവസാനം രണ്ടും കൽപ്പിച്ചു ഞാൻ ബൈക്കും എടുത്തു പോകുന്ന വഴി ദേവിയോട് ഒന്ന് സപ്പോർട്ട് ചെയ്യണേ എന്നും പറഞ്ഞു വിട്ടിൽ പോയി. വിട്ടിൽ എത്തി ബൈക്ക് വെച്ചു ഏത് വിട്ടിൽ ആകും എന്നു ഒരു കൺഫ്യൂഷൻ ആദ്യം എന്റെ വിട്ടിൽ കയറി അവിടെ ഇല്ല അപ്പുറത്തേക്ക് പോയി എന്നു അമ്മ പറഞ്ഞു പെട്ടെന്ന് ഞാൻ അവിടേക്ക് നടന്നു വീടിന്റെ മുന്നിൽ എത്തി കതക് തുറന്നു നെഞ്ചിൽ നല്ല ഇടി മുഴക്കം ഉണ്ട് ചേച്ചിടെ റൂമിന്റെ അടുത്ത് വന്നു വായിൽ നിന്നും ശബ്ദം വരുന്നില്ല കതകിൽ തള്ളി ലോക്ക് ആണ് പിന്നെ തട്ടി വിളിച്ചു കുറച്ചു സമയത്തിനുള്ളിൽ കതകു തുറന്നു കരഞ്ഞു എന്നു കണ്ടപ്പഴേ മനസിലായി ചേച്ചി കട്ടിലിൽ കിടന്നു ഞാൻ അടുത്ത് പോയി ഇരുന്നു.