“എടൊ താൻ നന്നായി നനഞ്ഞിട്ടുണ്ടല്ലോ തണുത്തു വിറച്ചു നില്കാതെ ഈ ഡ്രെസ് ഒക്കെ ഒന്ന് മാറ്റു” ഇത്രയും പറഞ്ഞു വിനു വീണയെ ഒരു റൂം ചൂണ്ടി കാണിച്ചു
അപ്പോളും വീണയുടെ കണ്ണുകൾ തിരയുന്നത് വിനു സർ ന്റെ അമ്മയെ ആയിരുന്നു. “ഈശ്വരാ പെട്ടെന്ന് ചാടി കേറി വന്നു, അമ്മ ഉണ്ടെന്ന് പറഞ്ഞിട്ട് കാണുന്നും ഇല്ലല്ലോ, ഈ മനുഷ്യൻ എന്നെ മനഃപൂർവം കൊണ്ട് വന്നത് ആണോ എന്തോ ” വീണയുടെ മനസ്സിൽ ഒരു ഭയം കേറി കൂടി. അവളുടെ നെഞ്ചിടിപ് കൂടി. ഭയന്ന് വിറച്ചു നിൽക്കുന്ന വീണയെ കണ്ടപ്പോൾ തന്നെ അവളുടെ മനസ്സിൽ ഓടുന്ന ചിന്തകൾ വിനു ന് മനസിലായി.
അവൻ പറഞ്ഞു ” താൻ എന്താ ആലോചിക്കുന്നേ എന്ന് എനിക്ക് മനസിലായി, ഞാൻ തന്നെ ട്രാപ്പിൽ ആക്കി കൊണ്ട് വന്നത് അല്ല, ഒരു ഉപകാരം ചെയ്തു എന്നെ ഉള്ളു, അമ്മ ആ മുറിയിൽ ഉണ്ട്. 2 വർഷം ആയി കിടപ്പാ. ഈ മുറി ഞാൻ കിടക്കുന്നതാ. ഇന്ന് ഒരു ഡേ താൻ എടുത്തോ. ഞാൻ ഹാളിൽ കിടന്നോളാം. പിന്നെ,ആവിശ്യം ഇല്ലാത്ത ഭയം വേണ്ട. ഡ്രസ്സ് മാറി വന്നിട്ട് ഭക്ഷണം കഴിക്കാ, പോയി കിടന്നു സുഖം ആയി ഉറങ്ങുക, വേറെ ഒന്നും ആലോചിക്കേണ്ട ”
തന്റെ ഉള്ളിൽ ഉള്ളത് വിനു സർ മനസിലാക്കിയത് വീണയ്ക് ഒരു പതർച്ച ആയി.. ചമ്മൽ മറയ്ക്കാനായി അവൾ ചിരി അഭിനയിച്ചു പറഞ്ഞു “ഹേയ്.. അങ്ങനെ ഒന്നും ഞാൻ ആലോചിച്ചില്ല ട്ടോ, എനിക്ക് മാറി ഇടാൻ വേറെ ഡ്രസ്സ് ഇല്ല.. ബാഗ് എല്ലാം നനഞു, അതാ ആലോചിച്ചേ ” അവൾ പറഞ്ഞു നിർത്തി