““നിങ്ങൾ തമ്മിലുള്ള ഈ ബന്ധം ഇനി വേണ്ട..! മനസ്സിലായൊ””
വിശ്വനാഥന്റെ മുഖത്തുനോക്കിയാണ് ഞാനത് പറഞ്ഞ് തുടങ്ങിയതെങ്കിലും പറഞ്ഞുതീർന്നതും ഞാൻ കൃപേച്ചിയുടെ മുഖത്തേക്ക് നോക്കി,,,, അതിന് “ഇല്ല” എന്ന് ചേച്ചി തലയാട്ടി..
““ഇല്ല മോനെ…. ഇനി ഒരിക്കലും ഞങ്ങൾതമ്മിൽ ഒരു ബന്ധവമുണ്ടായിരിക്കില്ല…. സത്യം.!””
ഞാൻ പറഞ്ഞതിന് അപ്പോൾതന്നെ മറുപടി തന്ന വിശ്വനാഥൻ..
““ഇനി ഞാൻ പൊയ്ക്കോട്ടെ”” എന്നുക്കൂടി കൂട്ടിചേർത്തു..
““ഉം.. എന്നായിനി പൊക്കൊ””
ഞാനത് പറഞ്ഞതും “ഉം” എന്ന് മൂളിയ സേഷം വിശ്വനാഥൻ അവിടുന്ന് ഇരുട്ടിലേക്ക് നടന്നുനീങ്ങി…
————-
വിശ്വനാഥൻ അവിടുന്ന് പോയശേഷം ഞാൻ പിന്നിലേക്ക് തിരിഞ്ഞ് കൃപേച്ചിയുടെ മുഖത്തേക്ക് നോക്കി…. എന്റെ ആ നോട്ടം നേരിടാൻ കഴിയാതെ അപ്പോൾതന്നെ കൃപേച്ചി മുഖം കുനിച്ച് പിടിച്ചു..
““എന്തുപറ്റി കൃപേച്ചി..? എന്റെ മുഖത്ത് നോക്കാൻ ചേച്ചിക്കിപ്പൊ എന്തേലും ബുദ്ധിമുട്ടുണ്ടൊ.? നാണക്കേട് തോന്നുന്നുണ്ടൊ””
ഞാനത് ചോദിച്ചതും കലങ്ങി ചുവന്ന കണ്ണുകളോടെ പതിയെ തലയുയർത്തി എന്റെ മുഖത്തേക്ക് നോക്കിയ കൃപേച്ചി….. പിന്നെയൊരു പൊട്ടി കരച്ചിലായിരുന്നു… കണ്ണിൽ നിന്നും ഉറവാപോലെ കണ്ണുനീർ പൊട്ടിയോഴുകാൻ തുടങ്ങി… അപ്പഴും ഞാൻ ചേച്ചിയുടെ മുഖത്തുനിന്നും നോട്ടം മാറ്റാതെ ചേച്ചിയേതന്നെ നോക്കി നിൽക്കുകയായിരുന്നു…. എന്നാൽ എന്റെ മുഖത്തേക്ക് അധികനേരം നോക്കിനിൽക്കാൻ കൃപേച്ചിക്ക് കഴിയുമായിരുന്നില്ല… വീണ്ടും മുഖം താഴേക്ക് കുനിച്ചുപിടിച്ച കൃപേച്ചി അവിടെ നിന്ന് ഏങ്ങലടിച്ച് കരയാൻ തുടങ്ങി..
—————–
🎥(കഥ ഇനി എഴുത്തുകാരന്റെ Point of View-ലൂടെ)
—————–