അത്രേം പറഞ്ഞുനിർത്തിയ കൃപേച്ചി വീണ്ടും ഏങ്ങലടിച്ച് നിന്ന് കരയാൻ തുടങ്ങി,,, ഞാൻ വിശ്വനാഥന്റെ മുഖത്തേക്കൊന്ന് നോക്കി,,, ഞാനൊന്ന് ഒച്ചവെച്ചാൽ താൻ നാട്ടുകാരുടെ മുന്നിൽ നാണംകെട്ട് തൊലിയുരിഞ്ഞ് നിൽക്കേണ്ട അവസ്ഥ വരുമെന്ന് മനസ്സിലാക്കിയതുകൊണ്ടുതന്നെ ഒരക്ഷരം പോലും മിണ്ടാതെ ഒരു ദയനീയ ഭാവത്തോടെ വിശ്വനാഥനും എന്റെ മുഖത്തേക്കുതന്നെ നോക്കി നിൽക്കുകയായിരുന്നു,,,
ഞാൻ വിശ്വനാഥന്റെ മുഖത്തുനിന്നും നോട്ടം മാറ്റി കൃപേച്ചിയെ നോക്കി..
““ആ ഫോണിങ്ങ് തന്നെ..!””
ചേച്ചിയുടെ കയ്യിലുള്ള ഫോണിലേക്ക് വിരൾ ചൂണ്ടികൊണ്ട് ഞാൻ പറഞ്ഞു.. ‘ഇപ്പോൾ ഫോണെന്തിന’ എന്ന ഭാവത്തോടെ ചേച്ചി എന്റെ മുഖത്തേക്ക് നോക്കി.. അതേ സംശയത്തോടെ വിശ്വനാഥനും എന്റെ മുഖത്തെക്ക് നോക്കി..
““ഇങ്ങ് താ””
എന്ന് പറഞ്ഞുകൊണ്ട് ചേച്ചിയുടെ അടുത്തേക്ക് ചെന്ന ഞാൻ ചേച്ചിയുടെ കയ്യിൽ നിന്നും ഫോൺ പിടിച്ചുവാങ്ങി.. അതേസമയം എന്റെ ഉദ്ദേശം എന്താണെന്ന് മനസ്സിലാവാതെ വിശ്വനാഥനും കൃപേച്ചിയും പരസ്പരം ഒന്ന് മുഖത്തോട് മുഖം നോക്കിയ സേഷം രണ്ടുപേരും വീണ്ടും എന്റെ മുഖത്തേക്കുതന്നെ നോക്കി നിന്നു..
ചേച്ചിയുടെ കയ്യിൽനിന്നും ഫോൺ വാങ്ങി രണ്ട് സ്റ്റെപ്പ് പിന്നിലേക്ക് നീങ്ങി നിന്ന ഞാൻ ഫോണിന്റെ ക്യാമറ ഓൺ ചെയ്തസേഷം..
““ചേച്ചി സ്വല്പം അങ്ങോട്ട് ചേർന്ന് നിന്നെ””
ഫോണിന്റെ ക്യാമറ വിശ്വനാഥന്റെ നേരെ ഫോക്കസ് ചെയ്ത് നിർത്തികൊണ്ട് കൃപേച്ചിയോട് ഞാൻ പറഞ്ഞു..
““അച്ചു നീയിത് എന്തൊക്കെയാ ഈ..””
““നാട്ടുകാരെ വിളിച്ചുണർത്തണൊ.?””