അവർ തമ്മിൽ സംസാരിക്കുന്നതെല്ലാം പ്രിൻസി കാണുന്നുണ്ടായിരുന്നു.അതുതന്നെ ആയിരുന്നു അരുണിനും വേണ്ടത്.
അങ്ങനെ അരുണിൻറ്റെ വാക് വിശ്വസിച്ച് വിപിൻ സമരം പിൻവലിച്ച് വേറെ സ്കൂളിലേക്കു പോയി .
ഇതെല്ലാംകണ്ടു നിന്ന പ്രിൻസി അമ്പരപോടെ അരുണിനെ നോക്കി.തനിക്കുപോലും ഒന്നും ചെയ്യാതെ നാണംകെട്ട് നിന്നിടത്തു അരുൺ ഒരൊച്ചപോലും ഉണ്ടാകാതെ കാര്യങ്ങൾ ഈസിയായി കൈകാര്യം ചെയ്തു.
അത്ഭുതം വിട്ടുമാറാതെ പ്രിൻസി അരുണിനെ ഓഫീസിലേക്കു വിളിപ്പിച്ചു.മറ്റുകുട്ടികളെല്ലാം ക്ലാസ്സിൽ പോയ ശേഷം പ്രിൻസി അരുണിനോട് കാര്യം തിരക്കി.
ഒരു ദിവസത്തെ പഠിപ്പ് മുടങ്ങുന്നതിനെ പറ്റിയും വിദ്യാഭ്യാസത്തിൻറ്റെ മൂല്യങ്ങളെ കുറിച്ചും വാതോരാതെ പറഞ്ഞവൻ വാചകക്കസർത്തുനടത്തി .പഠിപ്പ് മുടങ്ങാതിരിക്കാൻ വേണ്ടി ആണ് താൻ അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിച്ചതെന്നും എല്ലാ പ്രേശ്നങ്ങളും പേടിപ്പിച്ചാൽ തീർക്കാനാകില്ലെന്നും വളരെ സൗമ്യമായി അവൻ പ്രിൻസിയിയോട് പറഞ്ഞു.സാധാരണ അങ്ങനെ പറഞ്ഞാൽ ദേഷ്യം വരുന്ന പ്രിൻസിയിൽ ഇത്തവണ ദേഷ്യമൊന്നും വന്നില്ല.
പഠിപ്പിനോടിത്രയും താല്പര്യമുള്ള കുട്ടിയാണ് അരുണെന്ന് തെറ്റുധരിച്ച പ്രിൻസിക് അവനോടൊരു ചെറിയ മതിപ് തോന്നി.കൂടാതെ ഇന്നത്തെ അവൻറ്റെ കാര്യപ്രാപ്തിയോടുകൂടിയുള്ള അവൻറ്റെ ഇടപെടലും അവരിൽ അവനോട് മതിപ്പുണ്ടാക്കി .എന്നാൽ അതൊന്നും പുറത്തു കാണിക്കാതെ വെരി ഗുഡ് എന്ന് മാത്രം ഗൗരവത്തിൽ പറഞ്ഞുകൊണ്ട് അവനോട് ക്ലാസ്സിലേക്ക് പോകാൻ പറഞ്ഞു .
അങ്ങനെ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ 2 ദിവസം കൂടി കടന്നുപോയി .അന്നൊരു ഞായറാഴ്ചയായിരുന്നു ,വിമലകുമാരി ടീച്ചറുടെ വീട്ടിലേക്ക് വീണ്ടും ഒരു പോസ്റ്റൽ വന്നു .അത് ആ ഹൊറർ സ്റ്റോറിയുടെ 2 ആം ഭാഗമായിരുന്നു.എന്നാൽ ഇത്തവണയും അതാരാണയച്ചതെന്ന് ഒരു സൂചനപോലും അതിലില്ലായിരുന്നു.