ഒരു കൂട്ടുകാരിയുടെ മകന്റെ കല്യാണത്തിനാണ് ഞാൻ അവനെ ആദ്യമായി കാണുന്നത്, പന്തലിൽ വച്ച് പലതവണ അവൻ എന്നെ നോക്കുന്നത് കണ്ടാണ് ഞാൻ അവനെ ശ്രദ്ധിക്കാൻ തുടങ്ങിയത് “ഈ കൊച്ചു പയ്യൻ എന്തിനാണ് എന്നെ ഇങ്ങനെ നോക്കുന്നത്” എന്നായിരുന്നു എന്റെ ചിന്ത,
അതുകൊണ്ടുതന്നെ ഞാൻ അത് കാര്യമാക്കിയില്ല, എന്നാൽ വീണ്ടും അവൻ അതുതന്നെ തുടർന്നപ്പോൾ കൊച്ചുപയ്യന്റെ നോട്ടം വെറും നോട്ടമല്ലായെന്നു മനസ്സിലായി, എന്നിട്ടും ഞാൻ അതിന് വേറെ അർഥങ്ങളൊന്നും കൊടുക്കാതെ എന്നെ അറിയാവുന്നതോ എനിക്ക് പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയാത്തതോ ആയ ആരോ ആകുമെന്ന് കരുതാൻ ശ്രമിച്ചു, എനിക്കാണെങ്കിൽ അവനെ ഒരു പരിചയുമില്ല എങ്കിലും എന്റെ ഓർമ്മയിൽ എവിടെയെങ്കിലും അങ്ങനെയൊരു മുഖം പരിചിതമായുണ്ടോ എന്നറിയാൻ ഞാൻ ശ്രമിച്ചു ഒന്നും കണ്ടെത്താനായില്ല.
പരിചയമില്ലാത്ത ഒരാൾ നമ്മളെ നോക്കുമ്പോൾ അതാരാണെന്നറിയാനുള്ള ആകാംഷ നമ്മളിൽ ഉണ്ടാകുമ്പോഴാണല്ലോ നമ്മൾ അങ്ങനെ കാടുകയറി ചിന്തിക്കുക എനിക്കും അതാണ് സംഭവിച്ചത്.
വിവാഹ സമയം മുഴുവനും അവൻ എന്നെ തന്നെ നോക്കിയിരുന്നു അതോടുകൂടി അവൻ എന്തിനാണ് എന്നെ നോക്കുന്നതെന്ന് അറിയാനുള്ള ആകാംഷ എന്നിൽ കൂടി കൊണ്ടേയിരുന്നു.
ഭക്ഷണം കഴിക്കാനിരുന്നപ്പോഴും അവൻ മുൻകൂട്ടി ഉറപ്പിച്ചപോലെ എന്റെ മുന്നിൽ തന്നെ വന്നിരുന്നു, കഴിക്കുമ്പോഴും അവന്റെ നോട്ടം എന്നെയായിരുന്നു, ആദ്യമൊക്കെ അവന്റെ നോട്ടത്തിൽ നീരസം തോന്നിയിരുന്നെങ്കിലും പതിയെ പതിയെ ഞാനും അത് ആസ്വദിച്ചുതുടങ്ങി, അല്ലെങ്കിലും നല്ലൊരുശതമാനം നമ്മൾ സ്ത്രീകളും അങ്ങനെയാണല്ലോ ഒരു പുരുഷൻ നമ്മളുടെ ശരീരം കണ്ട് ആസ്വദിക്കുന്നു എന്നു തോന്നുന്നത് നമുക്കും സുഖം തരുന്നതാണല്ലോ.