വീണ്ടും എന്നെ നോക്കി എനിക്ക് മനസ്സിലാകുന്നുണ്ട് എന്നുറപ്പ് വരുത്തിയിട്ട് തുടർന്നു “ഈ പ്രായത്തിൽ നിങ്ങൾ വേണമെന്നാഗ്രഹിക്കുന്നതെന്തും നിങ്ങളുടെ അനുഭവ സമ്പത്തിന്റെയും നിങ്ങളുടെ പരിമിതികളും ഉൾക്കൊണ്ട് കൊണ്ട് മാത്രം നിങ്ങൾ ആഗ്രഹിക്കുന്നതാണ്, നിങ്ങൾ പറഞ്ഞതുപോലെയൊരു സാഹചര്യം ഉണ്ടെങ്കിൽ അത് ഉപയോഗിക്കണോ വേണ്ടയോ എന്നത് നിങ്ങളുടെ ഇഷ്ട്ടമാണ്” ഡോക്ടർ പറഞ്ഞ് നിർത്തി.
ഡോക്ടർക്ക് നന്ദി പറഞ്ഞ് ഞാൻ അവിടെ നിന്നും ഇറങ്ങി.
വണ്ടി ഓടിക്കുമ്പോഴും വീട്ടിൽ എത്തിയിട്ടും ഡോക്ടർ പറഞ്ഞ കാര്യങ്ങളായിരുന്നു മനസ്സ് നിറയെ, നല്ല പ്രായത്തിൽ ഭർത്താവ് മരിച്ചപ്പോൾ മറ്റൊരു വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചെങ്കിലും ഞാൻ വഴങ്ങിയില്ല, കാമം തീർക്കാനായിരുന്നെങ്കിൽ പിന്നാലെ കൂടിയ പലരിൽ നിന്നും ആരെയെങ്കിലും ആകാമായിരുന്നു, അപ്പോൾ പിന്നെ ഈ പ്രായത്തിൽ ഇനി ഇത് വേണോ?…
ഒരു കാര്യം ഞാൻ മനസ്സിലാക്കി ഈ കാര്യത്തിൽ നമ്മുടെ ശത്രു നമ്മുടെ അനുഭവവും അനുഭവിച്ച സുഖവുമാണ്, ആ സുഖമെന്ന ശത്രുവാണ് വേണ്ടാ തെറ്റാണെന്ന് മനസ്സ് എന്ന മിത്രം എത്ര പറഞ്ഞാലും സുഖം തേടി നമ്മൾ പോകുന്നത്.
ആ രാത്രിയിൽ ഒരുപാട് ആലോചനകൾക്ക് ശേഷം ഇനിയൊരിക്കൽ ഇങ്ങനെയൊരവസരം ഉണ്ടായില്ലെങ്കിലോ….. ഞാൻ ആ തീരുമാനം എടുത്തു, അതെ ഞാനും ആ സുഖം ഒരിക്കൽക്കൂടി നുണയുവാൻ തീരുമാനിച്ചു, മരണത്തിന് മുൻപ് ഒരിക്കൽക്കൂടി മാത്രം. ഡോക്ടർ പറഞ്ഞത് അപ്പോൾ ഞാൻ ഓർത്തു മനസ്സിൽ ഉറപ്പിച്ചു “ഇല്ല തുടരില്ല ഒരിക്കൽ മാത്രം”