ഉമ്മാ..താത എവിടെയാ…കുറച്ചു നേരം ആയല്ലോ ഇങ്ങോട്ട് വന്നിട്ട്.. ഫുഡ് ഉണ്ടാക്കാതെ മുങ്ങിയോ
അവൾക്ക് ഇന്ന് റെസ്റ് ആയിക്കോട്ടെ..അവിടെ അവള് തന്നെ അല്ലെ ഉണ്ടാക്കുന്നെ..
ഞാൻ സഹായിക്കാർ ഉണ്ട്..പിന്നെ.ഞാൻ ഉണ്ടാക്കിയാൽ അത്ര ടെസ്റ്റ് കിട്ടില്ലാ..അതാ..
ഹും..എന്നും അടുക്കളയിൽ കയറിയാൽ ശരിയാകും..നീ മടി പിടിച്ചു ഇരുന്നിട്ട് അല്ലെ.
ഞാൻ താത്ത യേ ഒന്നു നോക്കിയിട്ട് വരാം…
ഇത് കഴിഞ്ഞു പോയാൽ മതി..അവിടെ ഇരിക്ക്…നീ ഇപ്പൊ പോയാൽ ഈ വഴിക്ക് പിന്നെ വരില്ല..നിൻ്റെ വിശേഷങ്ങൾ പറയ്..ഇനി തിരിച്ചു പോകുന്നില്ലേ?ഉറപ്പിച്ചോ
അതെ ഉമ്മാ..അവിടെ പുതിയ ബിസിനസ്സ് ഒക്കെ തുടങ്ങാൻ പോകാണ്…പിന്നെ വേറെ ഏതൊക്കെയോ രാജ്യങ്ങളിൽ ഒക്കെ..അപ്പോ ഞാനും താത്ത യും ഒറ്റക്ക് നിൽക്കേണ്ടി വരില്ലേ..ഇവിടെ അച്ഛനും ഒറ്റക്ക് അല്ലെ..
അത് എന്തായാലും നന്നായി..അവിടെ ഒറ്റക്ക് ഒക്കെ നിൽക്കണ്ട..ഇവിടെയാ നല്ലത്..ഞങ്ങൾക്കും ഇടക്ക് ഒക്കെ കാണാലോ…
ഹും..
രവി ഏട്ടൻ ഒന്നു ഉഷാറായി അല്ലെ..അവള് മരിച്ചപ്പോ പോയിരുന്നു..തകർന്നു ഇരിക്കുക ആയിരുന്നു..പിന്നെയും ഒന്നു രണ്ട് തവണ പോയി.. അപ്പോഴും മിണ്ടാതെ ആ വീട്ടിൽ ഒറ്റക്ക് അങ്ങനെ
ഹും..ഇപ്പൊ ഉഷാറായി..ഞങ്ങൾ ഒക്കെ ഗോവ യില് പോയി..അടിച്ചു പൊളിച്ചു…
ഹും..ഫോണിൽ പറഞ്ഞിരുന്നല്ലോ… അല്ല നിനക്ക് കുട്ടി ഒന്നും വേണ്ടേ..കുറച്ചു ആയല്ലോ..
എന്താ ഉമ്മാ..കുറച്ച് കഴിയട്ടെ..ഇപ്പൊ തന്നെ ഒന്നും വേണ്ടാ.
അത് ശരിയാ നിനക്ക് അതിൻ്റെ ഒരു മച്യൂരിറ്റി ആയിട്ടില്ല..