എന്റെ സുൽത്താന [Marin]

Posted by

ഞങ്ങൾ അകത്തു കയറി.

..മങ്ങിയ വെളിച്ചം മാത്രം ഉള്ളു അകത്ത്..

ആകെ മൂന്നു ബെഡുകൾ ഉണ്ട് അകത്ത്. നടുവിൽ ഒരു ടേബിൾ. ചുറ്റും മൂന്നു കസേരകൾ.ഒരു ബെഡിൽ ഒരു പെൺകുട്ടി കിടന്നു ഉറക്കം ആണ്.

ഞാൻ പുറത്ത് ഇറങ്ങി…

” എങ്ങനെ ഉണ്ട് മോളെ റൂമൊക്കെ..അപ്പച്ചൻ ചോദിച്ചു.

“കുഴപ്പമില്ല അപ്പച്ചാ.. ഞാൻ പറഞ്ഞു.

ഇവിടെ അടുത്ത് തന്നെ കിട്ടുമോ നോക്കു.. അധികം ദൂരം ഇല്ലാലോ…അപ്പച്ചൻ പറഞ്ഞു.

“സാരമില്ല അപ്പച്ചാ 2.3 ദിവസം ഇല്ലേ വേറെ സ്ഥലം നോക്കാം ഞാൻ..

ഞാൻ അപ്പച്ചനെ സമാധാനിപ്പിച്ചു പറഞ്ഞു.

” ങ്ങള് പേടിക്കണ്ട ടീച്ചറെ.. നല്ല ഒന്നാംതരം വീട് ബക്കർ കണ്ടു പിടിച്ചു തരൂലേ… ബക്കർ അപ്പച്ചനോട് പറഞ്ഞു.

 

“ശരി ദിവസവും വിളിക്ക് മോളെ കേട്ടോ… അമ്മച്ചിക്ക് ഇപ്പൊ തന്നെ വിളിച്ചു പറഞ്ഞേക്ക് “അപ്പച്ചൻ ഓർമിപ്പിച്ചു.

“ശരി അപ്പച്ചാ..

ഓട്ടോ കാരൻ അതിനിടയിൽ ഹോൺ അടിച്ചു.

“നില്ല്ബരായി.. ബക്കർ കുറച്ചു നീരസത്തോടെ അയാളോട് പറഞ്ഞു.

“ശരി മോളെ സൂക്ഷിച്ചു എല്ലാം കേട്ടോ… ..അപ്പച്ചൻ ഓട്ടോ ൽ കേറിക്കൊണ്ട് പറഞ്ഞു.

അപ്പച്ചൻ കേറിയ ഓട്ടോ കണ്ണിൽ നിന്ന് മറയുന്നത് നോക്കി നിന്നു. ഹോസ്റ്റലിൽ ആണ് നിന്ന് പഠിച്ചത് എങ്കിലും ഇത്രയും ദൂരെ അതും ഒറ്റയ്ക്ക് ആദ്യം ആയിരുന്നു ഞാൻ. അറിയാതെ കണ്ണിൽ വെള്ളം നിറഞ്ഞു.. ഞാൻ തിരിഞ്ഞു നോക്കിയപ്പോ സോഫിയ വാതിൽക്കൽ നോക്കി നില്കുന്നു. കണ്ണുകൾ തുടച്ചു ഞാൻ നടന്നു.

അടുത്ത് എത്തിയപ്പോ ശബ്ദം കുറച്ചു സോഫിയ പറഞ്ഞു.. ടീച്ചർക്ക് കിച്ചനും ബാത്റൂം ഒക്കെ കാണിച്ചു തരാം.. കുളിച്ചു ഒന്ന് ഫ്രഷ് ആയിക്കോളൂ..അവൾ കിച്ചണിലേക്ക് നടന്നു..

Leave a Reply

Your email address will not be published. Required fields are marked *