പിന്നെ എന്നേ നോക്കി പറഞ്ഞു.. റൂമിൽ ആളു ഉണ്ട് കേട്ടോ..ഇപ്പൊ തന്നെ പൊയ്ക്കോളൂ…
ഞാൻ തലയാട്ടി എണീറ്റു.
ഞങ്ങൾ ഇറങ്ങട്ടെ സർ… അപ്പച്ചൻ പറഞ്ഞു.
ശരി അങ്ങനെ ആവട്ടെ… അപ്പൊ നാളെ രാവിലെ വരൂ… ബക്കറേ ഒന്ന് ഒപ്പം ചെല്ലൂ..
ബക്കർ തലയാട്ടി.. എന്റെ പെട്ടി എടുത്തു.
” ഭക്ഷണം കഴിച്ചു പോവാ നല്ലത്… സമയം 12 കഴിഞ്ഞില്ലേ..അപ്പച്ചൻ പറഞ്ഞു..
ശരിയാണ് എന്ന് എനിക്കും തോന്നി. പുതിയ സ്ഥലത്തു എങ്ങനെ അറിയില്ലലോ.
ന്നാ ഇങ്ങള് കഴിക്ക്… ഞാൻ കുറച്ചു കഴിഞ്ഞു വരാം..ബക്കർ പറഞ്ഞു.
സ്കൂളിന് മുന്നിൽ തന്നെ ഉള്ള ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിഞ്ഞു പുറത്ത് ഇറങ്ങിയപ്പോ തന്നെ ബക്കർ
ഒരു ഓട്ടോ പിടിച്ചു വന്നു.
ഞങ്ങൾ റൂമിലേക്ക് തിരിച്ചു.ഒരു കോർട്ടേസിനു മുന്നിൽ ഓട്ടോ നിന്നു. ബക്കർ ചെന്ന് വാതിലിൽ തട്ടി. കുറച്ചു കഴിഞ്ഞു ഉറക്കച്ചടവോടെ ഒരു പെൺകുട്ടി വാതിൽ തുറന്നു. ഉദ്ദേശം 18,19 age കാണും. അവൾ ചോദ്യഭാവത്തിൽ ഞങ്ങളെ നോക്കി.
രാധ ടീച്ചർ പറഞ്ഞില്ലേ അവരാണ്.. ബക്കർ പറഞ്ഞു.
ങ്ങാഹ്… മനസിലായി..
വരുന്ന വഴി ആണ്…അല്ലേ.. അവൾ ചോദിച്ചു.
ഞാൻ അതെ എന്ന് അർത്ഥത്തിൽ തലയാട്ടി.
ശരി ടീച്ചർ കേറി വരൂ… . അവൾ പറഞ്ഞു.
“എവിടെ ആണ് പഠിക്കുന്നത് .. അപ്പച്ചൻ ചോദിച്ചു
ഇവിടെ അടുത്ത് അവൾ കോളേജ് ന്റെ പേര് പറഞ്ഞു കൊണ്ട് എന്റെ പെട്ടി വാങ്ങിച്ചു അകത്തേക്ക് വെച്ചു.
“”എന്താ പേര്…
ഞാൻ അകത്തേക്ക് കയറുന്നതി യിടക്ക് ചോദിച്ചു.
സോഫിയ.. അവൾ പറഞ്ഞു.. ടീച്ചറിന്റ പേര് എങ്ങനെ.. അവൾ എന്നേ നോക്കി.
മെറിൻ… ഞാൻ പറഞ്ഞു.