എന്റെ സുൽത്താന [Marin]

Posted by

അപ്പച്ചൻ അടുത്ത ഒരു കടയിൽ കയറി സ്കൂളിന്റെ അഡ്രെസ്സ് ചോദിച്ചു. കടക്കാരൻ പറഞ്ഞത് പ്രകാരം ഞങ്ങൾ ഒരു ഓട്ടോ പിടിച്ചു യാത്രയായി.

ഉദ്ദേശം 10,15 മിനിറ്റ് കൊണ്ട് സ്കൂളിൽ എത്തി. വലിയ സ്കൂൾ ആണ്. ഗവണ്മെന്റ് സ്കൂൾ ആണെങ്കിലും നല്ല അടുക്കും ചിട്ടയും വൃത്തിയും.. ഗേറ്റ് കടന്നു കുറച്ചു ചെന്നപ്പോ കൈ ഒരു പുസ്തകം ആയി ഒരാൾ എതിരെ വരുന്നു. മാഷ് ആണ് തോന്നുന്നു.

 

“ഈ ഓഫീസ് റൂം എവിടെ ആണ് മാഷേ…

അപ്പച്ചൻ അദ്ദേഹത്തോട് ചോദിച്ചു.

അയാൾ ഞങ്ങളെ സൂക്ഷിച്ചു നോക്കി…

“പുതിയ അപ്പോയിന്മെന്റ് ആണ് അല്ലെ.

എന്നേ നോക്കി ചോദിച്ചു

“അതെ… ഞാൻപറഞ്ഞു…

ഏതാ സബ്ജെക്ട്… അദ്ദേഹം വീണ്ടും ചോദിച്ചു.

മാത്‍സ്…

ആണോ..ങ്ങഹാ നന്നായി… ദാ ആ കാണുന്ന ഗാർഡൻ ഇല്ലേ അതിന്റ മുന്നിൽ തന്നെ ഉള്ളത് ആണ് ഓഫീസ്… അദ്ദേഹം ചൂണ്ടികാണിച്ചു…ഭംഗിയുള്ള ഗാർഡൻ. നടുക്ക് ഗാന്ധിജിയുടെ പ്രതിമ. സ്കൂളും പരിസരവും കണ്ടപ്പോ തന്നെ മനസിലായി നല്ല അച്ചടക്കം ഉള്ള സ്കൂൾ ആണ് എന്ന്. ക്ലാസ്സ്‌ തുടങ്ങിയിട്ട് ഉണ്ട് സമയം രാവിലെ 10 കഴിഞ്ഞു. കുട്ടികൾ ഒന്നും പുറത്ത് കാണുന്നില്ല. ഇത്രയും വലിയ സ്കൂൾ ആയിട്ട് പോലും ഒരു അപശബ്ദം പോലും ഇല്ല. നിശബ്ദത…

പൂന്തോട്ടത്തിന്റെ നിന്നിലെ പടികൾ കയറി ചെന്നപ്പോ തന്നെ കണ്ടു ഓഫീസ്…

തലക്ക് മുകളിൽ വലിയ അക്ഷരത്തിൽ ഹെഡ് മാസ്റ്റർ ഓഫീസ് എന്ന് എഴുതി വെച്ചിട്ടുണ്ട് ഇംഗ്ലീഷിൽ..

ഇടതു വശത്തു ഭിത്തിയിൽ കറുപ്പിൽ വെളുത്ത അക്ഷരത്തിൽ മാധവൻ നായർ.. താഴെ ഹെഡ് മാസ്റ്റർ എന്നും.

Leave a Reply

Your email address will not be published. Required fields are marked *