ചിയേഷ്‌സ്..മൂന്നു പേരും ഒരുമിച്ചു പറഞ്ഞു പിന്നെ ഗ്ലാസിലെ ബിയർ വലിച്ചു കുടിച്ചു.
മിസ്ച്ചറും കൊറിച്ചുകൊണ്ട് അവർ സംസാരിച്ചിരുന്നു. പിന്നെ ബാക്കി ബിയർ കൂടെ കഴിച്ചു കഴിഞ്ഞു വാ കഴുകി. തിരിച്ചു റൂമിൽ വന്നു.
കൃഷ്ണ അവരെ നോക്കി ഗൂഢമായി ഒന്ന് ചിരിച്ചു..
മെറിനു വല്ലായ്മ തോന്നി. ച്ചെ കൊച്ചിന് എന്ത് തോന്നികാണും ആവോ..
അപ്പോഴേക്കും കൃഷ്ണ പുസ്തകം മടക്കി എണീറ്റു.
കഴിക്കാം അല്ലെ ചേച്ചി അവൾ ഞങ്ങളോട് ചോദിച്ചു. ഉം.. പിന്നെ.. നിനക്ക് വെയിറ്റ് ചെയ്യാ ഞങ്ങൾ.. സോഫി പറഞ്ഞു
എങ്കിൽ എണീക്ക്.. കൃഷ്ണ പറഞ്ഞു.ഞങ്ങൾ കിച്ചണിൽ ചെന്നു. ഭക്ഷണം എടുത്തു ടേബിളിൽ ഇരുന്നു. ഓരോന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ ഭക്ഷണം കഴിച്ചു. പിന്നെ പാത്രങ്ങൾ കഴുകി വെച്ച് റൂമിൽ വന്നു.
ഏകദേശം 10 മണിവരെ സംസാരിച്ചിരുന്നു.മേഘ മിക്കവാറും ഫോണിൽ ആയിരുന്നു.
പിന്നെ ആദ്യം കൃഷ്ണ കിടന്നു. സോഫിയും.. ഞാൻ എവിടെ ആരുടെ കൂടെ കിടക്കും എവിടെ കിടക്കും അറിയാതെ ഒരു നിമിഷം ശങ്കിച്ചു .
പെട്ടന്ന് സോഫി തലപൊക്കി..
ചേച്ചി ഇവിടെ കിടന്നോ.. ഒറ്റയ്ക്ക് വേണെങ്കിൽ ഞാൻ അവരുടെ ആരുടെ എങ്കിലും ഒപ്പം കിടന്നോളാം..
ഹൈ വേണ്ട.. ഞാൻ താഴെ കിടക്കാം.. ഞാൻ പറഞ്ഞു.
അയ്യോ ചേച്ചി.. അവൾ എണീറ്റു.
അപ്പൊ മേഘ ഫോണിൽ നിന്നു തലപൊക്കി. ചേച്ചി ഇവിടെ കിടക്കും. എന്റെ അടുത്ത്.. നീ ഉറങ്ങിക്കോ.. അവൾ സോഫിയോട് പറഞ്ഞു. പിന്നെയും ഫോണിൽ ഇരുന്നു. കുറച്ചു നേരം കഴിഞ്ഞു ചേച്ചി കിടന്നോ ഞാനും കിടക്കാൻ പോവാ.. അവൾ പറഞ്ഞു.അടുത്ത ദിവസം ശനിയാഴ്ച ആണ് സ്കൂളിൽ പോവണ്ട.. പക്ഷെ വീട്ടിൽ പോവാനും പറ്റില്ല. പുതിയ താമസം ശരി ആക്കി പോയാൽ മതി എന്നാണ് തീരുമാനം .കൃഷ്ണയും, സോഫിയും നല്ല ഉറക്കം ആയി. ഞാൻ ഓരോന്ന് ആലോചിച്ചു കിടന്നു. കുറച്ചു കഴിഞ് മേഘ എണീറ്റു.