സോഫി കുളിക്കാൻ വേണ്ടി ബാത്‌റൂമിൽ കയറി.കൃഷ്ണ പുസ്തകം തുറന്ന് വെച്ച് എന്തൊക്കെയോ നോട്ടു കുറിക്കുന്നു.
ഞാൻ മൊബൈൽ നോക്കി ഇരുന്നു.
മേഘ ഡ്രസ്സ് ചെയ്തു പതുക്കെ കിച്ചണിൽ കേറി.കുറച്ചു കഴിഞ്ഞു ഞാനും പതിയെ കിച്ചണിൽ വെള്ളം കുടിക്കാൻ എന്ന ഭാവത്തിൽ ചെന്നു.
ഞാൻ കാണുന്നത് മേഘ ബിയർ ഗ്ലാസ് പകുതി കുടിച്ചു കിച്ചൻ സിങ്കിന്റ അടുത്ത് വെച്ചിട്ടുണ്ട്.വലതു കൈയിൽ മിസ്ച്ചർ കൊറിക്കുന്നു.
അത് കാണാത്ത ഭാവത്തിൽ ഞാൻ വെള്ളം എടുക്കാൻ തുടങ്ങി. അപ്പോഴാണ് മേഘ എന്നേ കാണുന്നത്.
അവളാകെ ചമ്മി പോയ്.
ഭയങ്കര ഹാങ്ങോവർ ടീച്ചർ.. അതുകൊണ്ട് കുറച്ചു.. അവൾ വിക്കി.
ഞാൻ ചിരിച്ചു..
സാരമില്ല.. ക്ഷീണം മാറാൻ നല്ലതാ..
അവളുടെ മുഖത്തു ഒരു ആശ്വാസം പോലെ.
അവൾ ബാക്കി കൂടി മോന്തി കുടിച്ചു. പിന്നെ എന്റെ ചെവിയിൽ ചോദിച്ചു.. ടീച്ചർ എങ്ങനെ കഴിക്കോ..
ഞാൻ ചിരിച്ചു. ഉം.. ഇടക്ക് ഫ്രിണ്ട്സ് കൂടെ.
ആണോ.. എങ്കിൽ കുറച്ചു കഴിക്കൂ ടീച്ചറും.. അവൾ പറഞ്ഞു.
ഹൈ വേണ്ട.. സോഫിയെ കൂട്ടിക്കോ.. ഞാൻ ഇപ്പൊ തന്നെ മോശം അല്ലെ.
അയ്യോ എന്ത് മോശം ടീച്ചർ.. ആരറിയാന. പിന്നെ നാളെ അവധി അല്ലെ. നല്ല ഉറക്കം കിട്ടും അവൾ പറഞ്ഞു.
ച്ചെ എന്നാലും കൃഷ്ണ ഒക്കെ അറിയൂലെ. അവൾ വഴി രാധടീച്ചർ ഒക്കെ അറിഞ്ഞാൽ..
മെറിൻ പറഞ്ഞു.
അയ്യേ.. ടീച്ചർ അവളൊരു പൊട്ടി പെണ്ണാ.. ആരോടും പറയില്ല. ഉറപ്പ്..
അവൾ എന്റെ കയ്യിൽ അടിച്ചു. അപ്പോഴേക്കും ബാത്‌റൂമിന്റെ വാതിൽ തുറന്നു സോഫിയും വന്നു.
എന്താടി ഒരു ഗൂഢാലോചന.. അവൾ മുടിയിൽ ടവൽ കേട്ടുന്നതിനിടക്ക് ചോദിച്ചു.