പേര് വിളിക്കാൻ വയ്യ.. ചേച്ചി അത് ഒക്കെ.. സോഫി പറഞ്ഞു
ഇഷ്ടം ഉള്ളത് വിളിച്ചോ.. എനിക്ക് കുഴപ്പമില്ല.. ഞാൻ പറഞ്ഞു.
“അയ്യോ അങ്ങനെ പറയല്ലേ ടീച്ചർ സോറി ചേച്ചി.. ഇടക്ക് ഇവളുടെ നാക്കിനു എല്ലില്ല കേട്ടോ.. സോഫി ചിരിച്ചു കൊണ്ട് പറഞ്ഞു.
അതൊക്കെ കുഴപ്പമില്ല നമ്മൾ അല്ലേ ഉള്ളു.. ഞാൻ ചിരിച്ചു.
ചേച്ചി കുളിക്ക്… ഞങ്ങൾ വല്ലതും ഉണ്ടാക്കി വെക്കാം.. മേഘ എണീറ്റു.
ഞാൻ ബാത്‌റൂമിൽ കേറി വാതിൽ അടച്ചു. ഓഹ് ഒരു പ്രശ്നം തത്കാലം സോൾവ് ആയി കിട്ടി.. എന്ത് പറയും എന്ന് ആകെ വിഷമിച്ചു ഇരിക്കുക ആയിരുന്നു ഉച്ചക്ക് മുതൽ. കുളിച്ചു കഴിഞ്ഞു ഞാനും അവരുടെ കൂടെ സഹായിച്ചു. രാത്രിക്ക് ആയി ചപ്പാത്തി, വെജിറ്റബിൾ കറി ആയിരുന്നു. ഒപ്പം മീൻ പൊരിച്ചതും.
ഒരു 6 മണി ആയിക്കാണും. പുറത്ത് ഒരു ഓട്ടോ വന്നു നിന്നു.. അതിൽനിന്നും മെലിഞ്ഞു സുന്ദരി ആയ ഒരു പെൺകുട്ടി ഇറങ്ങി. കയ്യിൽ ഒരു സഞ്ചിയും ചുവലിൽ ഒരു ബാഗും..
അപ്പോഴേക്കും സോഫിയും, മേഖയും ഇറങ്ങി ചെന്നു..
“ഓഹ് എത്തിയോ ഞങ്ങളുടെ തക്കാളി..
അവർ ഓടി ചെന്നു അവളുടെ കയ്യിൽ നിന്നും ബാഗും സഞ്ചിയും വാങ്ങി. അവളെ ചേർത്ത് പിടിച്ചു..
ഞാൻ വാതിൽക്കൽ നിന്ന് അവരെ നോക്കി നിന്നു.
“ഇതാണ് ഞങ്ങൾ അന്ന് പറഞ്ഞ ടീച്ചർ… സോഫി പറഞ്ഞു..
. നിന്റെ ബെഡിൽ ആയിരുന്നു ഇത് വരെ…കൃഷ്ണ എന്നേ നോക്കി മനോഹരമായി ചിരിച്ചു.
നല്ല ഐശ്വര്യമുള്ള ചിരി. വെളുത്തു കൊലുന്നനെ ഒരു പെണ്ണ്. നീണ്ട മുടി ചന്തിയും മറഞ്ഞു കിടക്കുന്നു. പെട്ടന്ന് അവളെ കണ്ടപ്പോ എനിക്ക് ഐശ്വര്യ രാജനെ ആണ് ഓർമ വന്നത്…