എവിടുന്ന് കിട്ടീടാ ഇത്.. അയാൾ പുസ്തകം മറിച്ചുകൊണ്ട് ചോദിച്ചു.
ഇക്ക അത് ഞങ്ങടെ അല്ല
സ്കൂളിലെ ഒരു ചെക്കൻ തന്നതാ..
അമീർ ദയനീയ മായി പറഞ്ഞു.
ങ്ങാ.. കൊള്ളാലോ.. ഒരു കാര്യം ചെയ്യ്. ഞാനും വായിച്ചിട്ട് തിരിച്ചു തരാം.
അയ്യോ ഇക്കാ.. അവനു നാളെത്തന്നെ കൊടുക്കണം.. അമീർ പറഞ്ഞു
അതൊക്കെ കുഴപ്പമില്ല. രണ്ടീസം കഴിഞ്ഞു തരാം പറ ഓനോട്…
നാസർ അത് അയാളുടെ ഷർട്ടിന്റെ ഉളിൽ തിരുകി.
ഞങ്ങൾ ആകെ വിഷമത്തിൽ ആയി.
നിങ്ങള് പൊക്കോ ഡാ.. ഉം.. അയാൾ അകത്തേക്ക് കേറി.. ഞാനും അമീറും വിഷ്ണരായി തിരിച്ചു നടന്നു