തെരുവ് പട്ടികളോടും പൂച്ചകളോടും മത്സരിച്ചു ആ കുഞ്ഞു തന്റെ വിശപ്പ് അടക്കി അനിൽ അയാളുടെ വീട്ടുകാരും ആയി അത്ര രസത്തിൽ അല്ല. സ്വപ്ന താല്പര്യം ഇല്ലാത്ത വിവാഹം കഴിച്ചു വിട്ടതിൽ പിന്നെ അവളുടെ അമ്മയും അച്ഛനും ആയി മിണ്ടിയിട്ടില്ല ആദ്യ വിരുന്നിനു വന്നു പോയതിൽ പിന്നെ അവൾ കമ്പോടിച്ചു ഇട്ടിട്ടാണ് വീട്ടിൽ നിന്നു ഇറങ്ങിയത്..
സനു തുടർച്ചയായി 2 മാസത്തോളം സ്കൂളിൽ വരാതെയിരുന്നപ്പോ ആണു സ്കൂളിൽ നിന്നു അനിലിന് കാൾ വരുന്നത് അയാൾ ആദ്യം കാൾ അറ്റന്റ് ചെയ്തു പിന്നീട് സ്കൂളിൽ നിന്നു വിളിച്ചാൽ കാൾ എടുക്കാതെ ആയി.
സ്കൂളിൽ നിന്നു അധ്യാപകർ സനുന്റെ വീട് അന്വേഷിച്ചു വന്നപ്പോ ആണു വൈസ്റ്റ് കുപ്പയിൽ നിന്നു ആഹാരം കഴിക്കുന്ന ശരീരത്തിൽ ആകെ മുറിവും ഉണങ്ങാതാ വ്രണവും പാറി പറന്നു കിടക്കുന്ന മുടിയും ഓക്കെ ആയ എല്ലും തോലും ആയ ഒരു കുട്ടിയെ അവർ കാണുന്നത്.
അധ്യാപകർ സനുവിന്റെ വീട്ടിൽ ചെന്നപ്പോ വാതിൽ തുറന്നത് അവന്റെ അച്ചന്റെ സെറ്റപ്പ് ആരുന്നു അവർ അധ്യാപകരെ അപമാനിച്ചു വിട്ടു സനു എന്നാ പേരിൽ ആരും തന്നെ ഇവിടെ ഇല്ല ഇനിയും വന്നാൽ പട്ടിയേ അഴിച്ചു വിടും എന്ന് അവരെ ഭീഷണി പെടുത്തിയപ്പോ അവർക്കു വീട്ടിൽ നിന്നു പോകേണ്ടി വന്നു..
തിരികെ അവർ പോകുമ്പോ ആണു വഴി അരുകിൽ ബോധം കെട്ട് കിടക്കുന്ന സനുനെ കാണുന്നത്. പക്ഷെ അവൻ ആണു അത് എന്ന് അവർക്ക് മനസിലായില്ല അപ്പൊ ഹോസ്പിറ്റലിൽ കൊണ്ട് ചെന്നു കുളിപ്പിച്ച് വൃത്തിയാക്കിയാപ്പോ ആണു സനു നെ അവർക്ക് മനസിലായ്തു ശരിക്കും ആഹാരം കഴിക്കാത്ത കൊണ്ടും അതിക്രൂരമായാ പീഡനങ്ങൾക്ക് ഇര ആയതു കൊണ്ടും ആ കുട്ടിയെ തീവ്രപരിചന വിഭാഗത്തിൽ അഡ്മിറ്റ് ആക്കി..