പണ്ടെങ്ങോ നഷ്ടപ്പെട്ടു പോയ തന്റെ പ്രണയത്തെ വീണ്ടും കണ്ടു മുറ്റിയ സ്വപ്ന താൻ ഒരു അമ്മയാണ് എന്ന് പോലും ഓർക്കാതെ പിന്നെയും അയാളും ആയി അടുത്തു വിട്ടു പിരിയാൻ ആവില്ല എന്ന് ബോദ്യം ആയപ്പോ അവർക്ക് മുന്നിൽ ഒളിച്ചോട്ടം മാത്രമേ ഉണ്ടായിരുന്നുള്ളു.
രാവിലെ സനൂപ്നെ സ്കൂളിൽ പറഞ്ഞു വിട്ടു അനിൽ ജോലിക്ക് പോയി കഴിഞ്ഞപ്പോൾ തന്നെ സ്വപ്ന അവളുടെ കാമുകന്റെ കൂടെ ഒളിച്ചോടി. വൈകുന്നേരം തിരികെ ക്ലാസ്സ് കഴിഞ്ഞു വന്ന സനു പൂട്ടി കിടക്കുന്ന വീട് ആണു കണ്ടത്. ആ പത്തു വയസ്സ്കാരൻ എന്ത് ചെയ്യണം എന്ന് അറിയാതെ മുറ്റത്തു തന്നെ നിന്നു.
വൈകുന്നേരം എന്നത്തേയും പോലെ ജോലി കഴിഞ്ഞു കുടിച്ചു കൂത്താടി നാല് കാലിൽ വന്നു കയറിയ അനിൽ കാണുന്നത് പൂട്ടി കിടക്കുന്ന വീടും ആ വീടിനു മുന്നിൽ സ്കൂൾ ബാഗും കയ്യിൽ പിടിച്ചു സ്റ്റെപ്പിൽ ഇരിക്കുന്ന സനൂ നെ ആണു..
എന്നാടാ.. ഇവിടെ ഇരിക്കുന്നെ… നിന്റെ തള്ള എന്തിയെ… എന്ന് കുഴ്ഞ്ഞ ശബ്ദത്തിൽ ചോദിച്ചു കൊണ്ട് അനിൽ തന്റെ കയ്യിൽ ഉള്ള സ്‌പൈർ കീ കൊണ്ട് വാതിൽ തുറന്നു അകത്തു കയറി. അയാൾ കയറിയതും സനു വീടിനു ഉള്ളിലേക്ക് കയറി അമ്മ സ്വപ്നയേ വിളിച്ചു കൊണ്ടിരുന്നു.. എന്നാൽ. ആ കുഞ്ഞിന്റെ വിളി ഒന്നും ശീതികരിച്ച ac റൂമിൽ തന്റെ കാമുകന്റെ കൂടെ രതി കേളികളിൽ ഏർപ്പെട്ടു കൊണ്ടിരുന്ന സ്വപ്ന അറിഞ്ഞിരുന്നില്ല.
സനു കുറെ നേരം അമ്മയെ തേടി വീട് മുഴുവൻ നടന്നു.. അവസാനം അവൻ ആ ശ്രമം ഉപേക്ഷിച്ചു ഒരു കസേര വലിച്ചിട്ടു അതിൽ ഇരുന്നു. അകത്തു ബെഡ് റൂമിൽ വാള് വെച്ചു ബോധം ഇല്ലാതെ കിടക്കുന്ന അനിൽ ഇതൊന്നും അറിഞ്ഞില്ലയിരുന്നു..