മിസ്സ് അൽപ്പം ഞെട്ടി നിൽക്കുവാണ്.
ഞാൻ: മിസ്സിന് ആളെ മനസ്സിലയില്ലല്ലേ.
മിസ്സ് ഇല്ല എന്ന അർത്ഥത്തിൽ തലയിലക്കി.
ഞാൻ: ഇതാണ് കണ്ണൻ ചേട്ടൻ. രാധാമ്മേടെ മോൻ. ഫ്രം ദുബായ്.
കണ്ണൻ ചേട്ടൻ മിസ്സിനു നേരെ കൈ നീട്ടി
” Hello, I am Renjit. എല്ലാരും കണ്ണൻ ന്ന് വിളിക്കും”
കൂടെ ഒരു വളിച്ച ചിരിയും.
മിസ്സ് തിരിച്ച് കൈ കൊടുത്തു. പക്ഷേ സ്വയം പരിച്ചയപെടുത്തന്നതിനുമുമ്പ് കണ്ണൻ ചേട്ടൻ തന്നെ പറഞ്ഞു
“ജെസ്സി… അല്ലെ. അമ്മ പറഞ്ഞിട്ടുണ്ട്.”
മിസ്സ് ഒന്ന് ചിരിച്ചിട്ട് അകത്തേക്ക് കേറിയിരിക്കാൻ പറഞ്ഞു.എന്നിട്ട് കിച്ചണിൽ പോയി.
അങ്ങേരുടെ കണ്ണ് ഇപ്പോഴും മിസ്സിൽ തന്നെ.പറഞ്ഞിട്ട് കാര്യമില്ല. വായിന്നോട്ടത്തിൻ്റെ ബാലപാഠം ഞാൻ പഠിച്ചത് ഈ മോതലീന്നാണ്.
ഞാൻ: ഹലോ .. മതി ഇരിക്ക്.
കണ്ണൻ: എടാ ആദി.. നീ അങ്ങ് വളർന്നല്ലോഡാ.. താടി ഒക്കെ കിളിത്തല്ലോ..
ഞാൻ: ചേട്ടനും ഒരുപാട് മാറിപ്പോയി. പക്ഷേ സ്വഭാവം യാതൊരു മാറ്റവുമില്ല.
കണ്ണൻ: എന്ത്..?
ഞാൻ: അല്ല ഈ കണ്ണുകൊണ്ടുള്ള ഊറ്റലെ
കണ്ണൻ: പോടാ.. അത് നമ്മൾ ആണുങ്ങൾടെ രക്തത്തിൽ ഉള്ളതല്ലേ… പിന്നെ നീ അത് വിട്. എങ്ങനൊണ്ട് ജീവിതം. എത്രനാളായി നിന്നെ കണ്ടിട്ട്.
ഞാൻ : ഏകദേശം മൂന്ന് വർഷം. ചേട്ടനും ഒരുപാട് മാറി. പഴയ ബോഡി ഒക്കെ പോയി. കൊറച്ച് തടിച്ചിട്ടുണ്ട്.
കണ്ണൻ: ബോഡി ഒക്കെ നോക്കാൻ ടൈം കിട്ടിയില്ലടാ. പിന്നെ എൻ്റെ അമ്മയും അനിത ചേച്ചിയും വന്നില്ലേ. ഇന്ന് ഉച്ചക്ക് വരുമെന്നാണ് പറഞ്ഞത്. അത് കൊണ്ട് surprise visit നടത്തിയതാ.
( അനിത എൻ്റെ അമ്മയാണ്. അച്ഛൻ ദിനേശ്.. മുമ്പ് പറയാത്തത്തിൽ ക്ഷെമിച്ചേര് )
ഞാൻ: അവർ നാളേ വരൂ. നിങ്ങളുടെ ബന്ധുക്കളുടെ ആരുടെയോ വീട്ടിൽ തങ്ങി .