രാകേഷിനോടുള്ള മറ്റുള്ളവരുടെ സമീപനം എങ്ങനെയാവുമെന്നു മുൻകൂട്ടി കണക്ക് കൂട്ടിയ അഭിരാമി എല്ലാവർക്കും കൂടി ശക്തമായൊരു താക്കീത് കൊടുത്തു… അത് തികച്ചും അപ്രതീക്ഷിതമായ തിരിച്ചടിയായിരുന്നു ബാലുവിനും വർഗീസിനും അവരുടെ കൂടെയുള്ള മറ്റുള്ളവർക്കും….
എടോ താനിങ്ങ് വന്നേ….””” അഭിരാമി രകേഷിനെ വിളിച്ച് കുറച് മാറി നിന്നു…
ഞാൻ ഈ പറഞ്ഞതൊന്നും… അവരോട് കൂടി മാത്രമല്ല… തന്നോട് കൂടിയാണ്…. അല്ലേലും അവരേക്കാളും പക്വതയും കാര്യപ്രാപ്തിയും തനിക്കില്ലേ… സോ അവര് ചൊറിയാൻ വന്നാലും താനൊന്നിനും പോകാത്തിരുന്നോ…. ഇനി അവർ അതിര് കടന്നു വല്ല പ്രവർത്തിയും കാണിച്ചാൽ അതെന്നോട് പറഞ്ഞാ മതി… ബാക്കി ഞാൻ നോക്കിക്കോളാം….. എങ്കി ശരി എനിക്കിന്ന് വേറെ ക്ലാസിലാ ഡ്യൂട്ടി ഞാൻ അങ്ങോട്ട് പോവാ…””” അഭിരാമി അവനെ കടന്ന് ലക്ചറർ സ്റ്റാൻഡിൽ വച്ച പുതകവും അറ്റേണ്ടൻസ് ബുക്കും കയ്യിൽ പിടിച്ച് പോകാനൊരുങ്ങി….
എടോ പിന്നെ ചോദിക്കാൻ വിട്ടുപോയി… രാവിലെ അവിടെ വച്ച് തനിക്ക് എന്തെങ്കിലും പറ്റിയായിരുന്നോ…. “””
ഏയ് അതൊന്നുമില്ല…. ഒരു പ്രശ്നവും ഇല്ല മിസ്സെ….. ഞങ്ങള്ക്ക് ഒന്നും പറ്റിയിക്കില്ല… “”””
ഹൊ… ഇപ്പോഴാടോ ഒന്ന് സമാധാനമായെ… “”” അഭിരാമി നെഞ്ചില് കൈവച്ച് ഒരു ചിരിയോടെ പറഞ്ഞപ്പോൾ രാകേഷിന് ആള് കാണുന്നത് പോലെ അത്ര ഭീകരി അല്ലെന്നും വളരെ പാവമാണെന്നു മനസിലായി…
മിസ്സ് ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്…. രാവിലെ ആളറിയാതെ ഞങ്ങള് മിസ്സിനേട് കുറച് റൂടായിട്ടാണ് പെരുമാറിയത്…. എം റിയലി സോറി ഫോർ താറ്റ്…. “””””