എങ്കിലും ആകസ്മികമായി ഒരു ദിവസം ശോഭയുടെ മുന്നിൽ പെടുന്ന അശ്വതി തന്റെ ജാള്യത മറയ്ക്കാനായി തന്നോട് സ്നേഹപൂർവം പെരുമാറുന്ന ശോഭയോട് പരുഷമായി പെരുമാറുന്നു. എന്നാൽ അതോടെ കുറ്റബോധം കൂടുകയും മനസമാധാനം നഷ്ടമാവുകയും ചെയ്യുന്ന അശ്വതി ദിവസങ്ങൾക്ക് ശേഷം ശോഭയെ വിളിക്കുമ്പോൾ ശോഭ അവളെ അവഗണിയ്ക്കുന്നു. ഒരേ സമയം ശോഭയോടുള്ള കാമവും എന്നാൽ അത് തെറ്റാണെന്ന ബോധവും അവളെ മധിയ്ക്കുന്നു.
അശ്വതി തനിക്ക് ശോഭയോടുള്ള യഥാർത്ഥ വികാരവും, അതുകൊണ്ടുള്ള പ്രശ്നവും, ഹോസ്റ്റൽ മാറാനുള്ള തന്റെ തീരുമാനവും അറിയിച്ചുകൊണ്ട് ശോഭയ്ക്ക് ഒരു വോയ്‌സ് മെസ്സേജ് അയക്കുന്നു. പിറ്റേന്ന് ഓഫീസിൽ വെച്ച് മാനസിക സമ്മർദ്ദവും ഉറക്ക കുറവും കാരണം കുഴഞ്ഞു വീഴുന്ന അശ്വതി കണ്ണുതുറക്കുമ്പോൾ താൻ ആശുപത്രിയിൽ ആണെന്നും സുഹൃത്തുക്കൾക്കൊപ്പം ശോഭയും അവിടെയുണ്ടെന്നും മനസിലാക്കുന്നു.
ശോഭ അവളെ ഡിസ്ചാർജ് ചെയ്ത് തന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. അവിടെ വെച്ച് അവളുടെ വോയ്‌സ് മെസ്സേജ് കേൾപ്പിക്കുന്ന ശോഭ അശ്വതിയെ തിരിച്ചും ചുംബിയ്ക്കുന്നു. പരസ്‌പര സ്നേഹം സമ്മതിക്കുന്ന ശോഭയും അശ്വതിയും എല്ലാ അർത്ഥത്തിലും മനസ്സുകൊണ്ടും ശരീരംകൊണ്ടും ഒന്നാകുന്നു.
അപ്പോഴാകട്ടെ, കാറിൽ ഇരുന്ന് ആണ്കുട്ടികള് പൂർണ്ണമായും അന്യമായിരുന്ന തന്റെ കുട്ടിക്കാലം രേഷ്മ ഓർത്തെടുക്കുന്നു. കടയിലെ മാനേജരുടെ നോട്ടം ഓർത്ത് അവൾ വികാരവതിയാകുന്നു. ബെന്നി വിളിച്ച തെറികളും, സംസാരിക്കുമ്പോൾ ഉള്ള സ്വാതന്ത്ര്യമെടുത്തുള്ള കളിയാക്കലുകളും ആദ്യം രേഷ്മയ്ക്കുള്ളിൽ ആദ്യം ബെന്നിയോട് കാലുഷ്യം തോന്നുന്നെങ്കിലും പിന്നീട് അത് സൗഹൃദത്തിന് വഴി മാറുന്നു.