കൊച്ചിയിലെ കുസൃതികൾ 9 [വെള്ളക്കടലാസ്]

Posted by

“ഇവിടെയല്ലേടീ, അങ്ങു ദൂരെ. പച്ചപുതച്ചുകിടക്കുന്ന നെൽപ്പാടങ്ങൾക്കും, പച്ചക്കുട നിവർത്തിയ കവുങ്ങിൻ തോപ്പുകൾക്കുമരികെ പതിഞ്ഞൊഴുകുന്ന നാട്ടരുവികളോട് ചേർന്ന് കിടക്കുന്ന ഒരു പഴയ തറവാട്ടിൽ. അഭിയുടെ നാട്ടിൽ. നിങ്ങളും വാ ഞങ്ങളുടെ കൂടെ.”

രജനിയും നിർമലയും വീണ്ടും പരസ്പരം നോക്കി.

“നിനക്ക് വട്ടു തന്നെ,” രജനി പൊട്ടിച്ചിരിച്ചു.

“ഹേയ് ഐ ആം സീരിയസ്. നമുക്ക് പോകാം. എനിക്ക് ഇപ്പൊ നമ്മൾ തമ്മിൽ ഒരു വൈബ് തോന്നുന്നുണ്ട് ആൻഡ് ഇറ്റ്‌സ് എ വണ്ടഫുൾ പ്ലെയ്‌സ്. കാവും, സർപ്പവും, നടുമുറ്റവും കുളവും, മച്ചുമൊക്കെയായി.”

“ഐ ആം എക്സൈറ്റഡ്, റ്റു ബി ഓണസ്റ്റ്,” നിർമല പറഞ്ഞു.

“എടീ നീയും!”

“എന്താടി നല്ലതല്ലേ. ഇതിപ്പോ നീയാണോ ഐശ്വര്യയുടെ ഫ്രണ്ട് അതോ ഞാൻ ആണോ,” നിർമല ചോദിച്ചു.

“ഹേയ് കോൾ മി ഐശു. എന്നെ ഇഷ്ടമുള്ളവർ അതാണ് വിളിക്കാറുള്ളത്,” ഐശ്വര്യ ഇടപെട്ടു.

“ദെൻ കോൾ മീ നിമ്മി,” നിർമല തിരിച്ചടിച്ചു.

“എടീ നീയൊക്കെ എന്തു വേണേലും വിളി, ആദ്യം ഇതിനൊരു തീരുമാനം ഉണ്ടാക്ക്,” രജനി അവരെ നോക്കി.

“എന്താ നിന്റെ പ്രശ്‌നം?” ഐഷു ചോദിച്ചു.

“അല്ല ഇത്ര പെട്ടെന്ന് എന്നൊക്കെ പറഞ്ഞാൽ, എടീ നിനക്ക് നിന്റെ കേട്ട്യോനോടൊന്നും ചോദിക്കണ്ടേ?”

“എന്തിന്? തൊട്ടതിനും പിടിച്ചതിനുമൊക്കെ ചോദിക്കാൻ നിന്നാൽ അതിനെ സമയം കാണു. കപ്പലിൽ ഉള്ള പുള്ളിക്ക് ഞാൻ ഇവിടെ ആയാൽ എന്താ അവിടെ ആയാൽ എന്താ?”

“അതാണ് പോയിന്റ്. നിമ്മി നമ്മൾ തമ്മിൽ പണ്ടേ കാണേണ്ടവരായിരുന്നു,” ഐഷു നിമ്മിയോട് പറഞ്ഞു.

“അല്ല ഇനി വീട്ടിൽ പോയി പാക്ക് ചെയ്ത്..അപ്പൊ നമ്മുടെ ഔട്ടിങ് സിനിമ” രജനി തടസ്സം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *