കൊച്ചിയിലെ കുസൃതികൾ 9 [വെള്ളക്കടലാസ്]

Posted by

“ഞാൻ പരിചയപ്പെടുത്തിയില്ലല്ലോ, ” രജനി പറയാൻ തുടങ്ങി, “ഇത് ഐശ്വര്യ എന്ന ഐശ്വര്യ അഭിഷേക് നായർ, ഞാൻ ഐഷു എന്നു വിളിക്കും. ഞങ്ങൾ കോട്ടയത്ത് അയൽ വാസികളായിരുന്നു, കളികൂട്ടുകാരായിരുന്നു, സ്‌കൂൾ ഫ്രണ്ട്‌സായിരുന്നു. ഞങ്ങൾ ഒരുമിച്ച് ചെയ്യാത്ത വികൃതികളില്ല, വായിക്കാത്ത മാസികകളില്ല.

എന്റെ കാരണവന്മാരുടെയും ഇവളുടെ കാരണവന്മാരുടെയും ഗുണംകൊണ്ട് അന്ന് തന്നെ ഇവൾക്ക് എന്നെക്കാൾ പൈസയും, ബുദ്ധിയും, സൗന്ദര്യവും ഉണ്ടായിരുന്നെങ്കിലും അതിന്റെ ഒരഹങ്കാരവുമില്ലായിരുന്നു. വിധിയുടെ വിളയാട്ടം കൊണ്ട് ഞാൻ തോറ്റ് തോറ്റ് പത്താംക്ലാസ് മൂന്നാമതും എഴുതുന്ന കാലത്താണ്‌ എന്നെ കെട്ടിച്ചുവിട്ടതും ഇവൾ എൻജിനീയറിങ് പഠിക്കാൻ ബാംഗ്ളൂർക്ക് പോയതും.

അതും ഞാൻ സഹിച്ചു. അതിൽപിന്നെ ഇവളെ കണ്ടില്ല ഒടുക്കം നാലഞ്ചുമാസം മുൻപേ ഇവൾ കോട്ടയത്ത് വന്നു ചാടിയപ്പോൾ എന്നെ ഓർമ്മവന്നിട്ടാവണം എങ്ങനെയോ എവിടുന്നോ എന്റെ നമ്പർ തപ്പിപ്പിടിച്ചു വിളിച്ചു. അങ്ങനെയാണ് ഞങ്ങൾ രണ്ടും വീണ്ടും ഒരേ പട്ടണത്തിന്റെ കൂരയ്ക്കുകീഴിലാണെന്നറിഞ്ഞത്.

 

ഇത്തവണ ഞാൻ പഴയ പട്ടിണിക്കാരി രജനിയല്ല കോടീശ്വരനായ പലിശ തോമസിന്റെ ഭാര്യയാണെന്ന അഹങ്കാരത്തിൽ നിൽക്കുമ്പോഴാണ് ഇവൾ എന്നോട് പറയുന്നത് അവൾ ബി എസ്സും, എം എസ്സും കഴിഞ്ഞ് ഒരു അമേരിക്കൻ കമ്പനിയിൽ ചേർന്നതും അമേരിക്കയിൽ എത്തിയതും അവിടെ വെച്ച് കൂടെ ജോലിചെയ്യുന്ന കോടീശ്വരൻ മാത്രമല്ല ഇവളെക്കാൾ നാലഞ്ചു വയസ്സിനിളപ്പമുള്ള സുന്ദരനായ അഭിയെ കെട്ടിയതും.

Leave a Reply

Your email address will not be published. Required fields are marked *